കേരളം

kerala

ETV Bharat / state

മാസ്റ്റർപ്ലാൻ തയ്യാറായി ;  തിരുവനന്തപുരം മെഡിക്കൽ കോളജ് ലോക നിലവാരത്തിലേക്ക്

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം രോഗികളെ വലക്കുന്ന സാഹചര്യത്തിലാണ് മെഡിക്കൽ കോളജിന്‍റെ സമഗ്ര വികസനത്തിനായി സർക്കാർ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത് .

ഫയൽചിത്രം

By

Published : May 17, 2019, 7:51 PM IST

Updated : May 17, 2019, 8:53 PM IST

തിരുവനന്തപുരം : അടിമുടി മാറാൻ ഒരുങ്ങി തിരുവനന്തപുരം മെഡിക്കൽ കോളജ്. മാസ്റ്റർപ്ലാനിന്‍റെ ഭാഗമായുള്ള ഫ്ലൈഓവറിന്‍റെയും പാർക്കിങ് സംവിധാനങ്ങളുടെയും നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കമായി. 15 മാസം കൊണ്ട് പദ്ധതി യാഥാർഥ്യമാകും.


പ്രതിദിനം മൂവായിരത്തോളം രോഗികളാണ് ചികിത്സ തേടി മെഡിക്കൽ കോളജിലേക്ക് എത്തുന്നത്. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം രോഗികളെ വലക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മെഡിക്കൽ കോളജിന്‍റെ സമഗ്ര വികസനത്തിനായി സർക്കാർ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. മാസ്റ്റർ പ്ലാനിന്‍റെ ഒന്നാംഘട്ട പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്. അടിസ്ഥാന സൗകര്യവികസനത്തിനാണ് ആദ്യഘട്ടത്തിൽ ഊന്നൽ നൽകുന്നത്. മെഡിക്കൽ കോളജിലെ റോഡുകളുടെ വികസനമാണ് ആദ്യം നടക്കുക. അത്യാഹിതവിഭാഗം വരെയുള്ള റോഡ് മൂന്നു വരിയാക്കും. അവിടെ നിന്ന് ആർസിസി വരെയുള്ള ഭാഗം രണ്ടുവരിപ്പാതയായി വികസിപ്പിക്കും. റോഡുകളിൽ നടപ്പാതക്ക് പുറമെ മേൽക്കൂരയും ഉണ്ടാകും. ശ്രീചിത്രയിൽ നിന്നും കുമാരപുരം റോഡിലേക്കാണ് ഫ്ലൈ ഓവർ നിർമ്മിക്കുന്നത്

രണ്ടു മൾട്ടിലെവൽ പാർക്കിങ് കേന്ദ്രങ്ങളുടെ നിർമ്മാണം കൂടി പൂർത്തിയാകുന്നതോടെ മെഡിക്കൽ കോളജിന്‍റെ പ്രധാന പ്രശ്നമായ ഗതാഗതക്കുരുക്കിനും പരിഹാരമാകും. 58 .37 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് ആദ്യ ഘട്ടത്തിൽ നടക്കുക. അത്യാഹിത വിഭാഗത്തിന്‍റെ പുതിയ ബ്ലോക്കിന്‍റെ നിർമ്മാണം അവസാനഘട്ടത്തിലാണ്. രണ്ടു മാസത്തിനകം പുതിയ ബ്ലോക്ക് പ്രവർത്തന സജ്ജമാകും. പുതിയ എൻഡോക്രൈനോളജി വാർഡിന്‍റെ നിർമ്മാണവും ഉടൻ പൂർത്തിയാകും. മൂന്ന് ഘട്ടങ്ങളിലായി 717 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് നടക്കുക. ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്സ് , ആശുപത്രി കോംപ്ലക്സ് എന്നിവക്കൊപ്പം അത്യധുനിക ഉപകരണങ്ങളും ഒരുക്കും.

തിരുവനന്തപുരം മെഡിക്കൽ കോളജ് ലോക നിലവാരത്തിലേക്ക്
Last Updated : May 17, 2019, 8:53 PM IST

ABOUT THE AUTHOR

...view details