കേരളം

kerala

ETV Bharat / state

മെഡിക്കല്‍ കോളജിലെ ലാബ് പരിശോധനാഫലങ്ങള്‍ ഇനി മൊബൈല്‍ ഫോണിലും ലഭ്യമാകും - തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത

മെഡിക്കല്‍ കോളജില്‍ നടപ്പിലാക്കി വരുന്ന ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് ഇനീഷ്യേറ്റീവിന്‍റെ ഭാഗമായി ലാബ് പരിശോധനാഫലങ്ങള്‍ മൊബൈല്‍ ഫോണിലും ലഭ്യമാകും

labu result in online  medical college lab result will available on mobile phone  medical college lab result  medical college trivandrum  medical college trivandrum lab result  medical college trivandrum latest news  medical college news today  trivandrum latest news  latest news in kerala  മെഡിക്കല്‍ കോളേജിലെ ലാബ് പരിശോധന ഫലങ്ങള്‍ ഇനി മൊബൈല്‍ ഫോണിലും ലഭ്യമാകും  ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് ഇനിഷേറ്റീവിന്റെ ഭാഗമായി ലാബ് പരിശോധന ഫലങ്ങള്‍ മൊബൈല്‍ ഫോണിലും ലഭ്യമാകും  മെഡിക്കല്‍ കോളേജിലെ ലാബ് പരിശോധന ഫലങ്ങള്‍  പദ്ധതി ഇ ഹെല്‍ത്തിന്‍റെ ഭാഗമായി  തിരുവനന്തപുരം മെഡിക്കല്‍ കോളജ് വാര്‍ത്തകള്‍  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  തിരുവനന്തപുരം ഇന്നത്തെ പ്രധാന വാര്‍ത്ത
മെഡിക്കല്‍ കോളേജിലെ ലാബ് പരിശോധന ഫലങ്ങള്‍ ഇനി മൊബൈല്‍ ഫോണിലും ലഭ്യമാകും

By

Published : Aug 20, 2022, 8:38 PM IST

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ലാബ് പരിശോധനാഫലങ്ങള്‍ മൊബൈല്‍ ഫോണിലും ലഭ്യമാകും. മെഡിക്കല്‍ കോളജില്‍ നടപ്പിലാക്കി വരുന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്‍റ് ഇനീഷ്യേറ്റീവിന്‍റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്‍റെ ഭാഗമായി ആശുപത്രിയിലെ ലാബ് സാമ്പിള്‍ കളക്ഷന്‍ സെന്ററും ടെസ്റ്റ് റിസള്‍ട്ട് സെന്ററും ഏകീകരിച്ചിട്ടുണ്ട്.

ആശുപത്രിയിലെ വിവിധ ബ്ലോക്കുകളിലെ രോഗികള്‍ക്ക് അവരവരുടെ പരിശോധനാഫലങ്ങള്‍ അതാത് ബ്ലോക്കുകളില്‍ തന്നെ ലഭ്യമാകും. ഇത് കൂടാതെയാണ് മൊബൈല്‍ ഫോണുകളിലും കിട്ടുന്നത്. ഫോണ്‍ നമ്പര്‍ വെരിഫിക്കേഷന്‍ കഴിഞ്ഞ രോഗികള്‍ക്കാണ് ഈ സേവനം ലഭ്യമാവുക.

ഒപി രജിസ്ട്രേഷന്‍ സമയത്തോ ലാബില്‍ ബില്ലിംഗ് ചെയ്യുന്ന സമയത്തോ മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷന്‍ ചെയ്യാവുന്നതാണ്. ടെസ്റ്റ് മെസേജായി മൊബൈലില്‍ ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ പരിശോധനാഫലം ലഭിക്കും. 90 ദിവസം ലിങ്ക് സജീവമായിരിക്കും.

പദ്ധതി ഇ ഹെല്‍ത്തിന്‍റെ ഭാഗമായി : ഇതുകൂടാതെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എച്ച്.ഡി.എസ്, ആര്‍.ജി.സി.ബി, എ.സി.ആര്‍. എന്നീ ലാബുകളിലെ പരിശോധനാഫലങ്ങള്‍ ആശുപത്രിക്ക് അകത്തുള്ള ഏകീകൃത റിസള്‍ട്ട് കൗണ്ടറില്‍ നിന്നും 24 മണിക്കൂറും ലഭ്യമാണ്. വരും ദിവസങ്ങളില്‍ ആശുപത്രിയില്‍ കിടത്തി ചികിത്സാവിഭാഗത്തിലെ രോഗികളുടെ പരിശോധനാ ഫലങ്ങള്‍ അവരവരുടെ വാര്‍ഡുകളില്‍ തന്നെ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ ഇ ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായാണ് മെഡിക്കല്‍ കോളജില്‍ ഈ സേവനം ലഭ്യമാക്കുന്നത്. ഇ ഹെല്‍ത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളജില്‍ ക്യൂ നില്‍ക്കാതെ ഒപി ടിക്കറ്റ് എടുക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മാത്രമല്ല ആശുപത്രിയിലെത്തി ഡോക്‌ടറെ കണ്ടുമടങ്ങുമ്പോള്‍ തന്നെ തുടര്‍ചികിത്സയ്ക്കുള്ള തീയതിയും ടോക്കണും ഈ സംവിധാനത്തോടെ നേരത്തെയെടുക്കാനും സാധിക്കും. പരിശോധനാഫലം ഓണ്‍ലൈനായി ലഭിക്കുന്നത് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഏറെ സഹായകരമാകും. ഇതോടെ പരിശോധനാഫലം തേടി വിവിധ ലാബുകളില്‍ അലയുന്ന ദുരിതത്തില്‍ നിന്നാണ് രോഗികള്‍ രക്ഷപ്പെടുന്നത്.

ABOUT THE AUTHOR

...view details