തിരുവനന്തപുരം:കൊവിഡ് ബാധിച്ച് മരിച്ച വൈദികനുമായി സമ്പർക്കം പുലർത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തിൽ. തിരുവനന്തപുരം മെഡിക്കൽ കോളജിലെ പത്ത് ഡോക്ടർമാരടക്കം 23 ജീവനക്കാരും പേരൂർക്കട ജില്ലാ ആശുപത്രിയിലെ ഒമ്പത് ഡോക്ടർമാർ ഉൾപ്പടെയുള്ള ജീവനക്കാരുമാണ് നിരീക്ഷണത്തിൽ ഉള്ളത്. വൈദികൻ ചികിത്സയിൽ കഴിഞ്ഞ പേരൂർക്കട ജില്ലാ ആശുപത്രിയിലെ രണ്ടു വാർഡുകളും അടച്ചു.
തിരുവനന്തപുരത്ത് ആരോഗ്യപ്രവര്‍ത്തകര്‍ കൊവിഡ് നിരീക്ഷണത്തില്‍
ചികിത്സയിലിരിക്കെ ശ്വാസതടസം മുർച്ഛിച്ചതിനെ തുടർന്ന് മെയ് 31നാണ് വൈദികനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഗുരുതരവസ്ഥയിലായിരുന്ന ഫാ. കെ.ജി വർഗീസ് ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്.
വാഹനപകടത്തെ തുടർന്ന് ഏപ്രിൽ 20ന് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഫാ കെ.ജി വർഗീസ് രണ്ടാഴ്ചയോളം പേരൂർക്കട ജില്ലാ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ശ്വാസതടസം മുർച്ഛിച്ചതിനെ തുടർന്ന് മെയ് 31ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഗുരുതരവസ്ഥയിലായിരുന്ന ഫാ. കെ.ജി വർഗീസ് ഇന്നലെ രാവിലെയാണ് മരിച്ചത്.
തിങ്കളാഴ്ചയാണ് വൈദികന്‍റെ സ്രവം പരിശോധനക്ക് അയച്ചത്. ഇന്നലെ ഫലം വന്നപ്പോൾ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. രോഗം എവിടെ നിന്നു വന്നു എന്ന് കണ്ടെത്താനുള്ള ശ്രമം ആരോഗ്യ വകുപ്പ് തുടരുകയാണ്.