കേരളം

kerala

ETV Bharat / state

ഡ്രൈവിങ് ലൈസൻസിന് ഇനി ആയുർവേദ ഡോക്‌ടർമാർക്കും മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാം

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ആയുര്‍വേദ ബിരുദമുള്ളവര്‍ക്ക് എംബിബിഎസ് ഡോക്‌ടര്‍മാരുടേതിന് തുല്യമായ യോഗ്യതയുണ്ടെന്ന് ഭാരതീയ ചികിത്സ വകുപ്പ് ഡയറക്‌ടര്‍ വ്യക്തമാക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.

medical certificates for driving licenses  Ayurvedic doctors issue medical certificates  Ayurvedic doctors kerala issue medical certificates for driving licenses
ഡ്രൈവിങ് ലൈസൻസിന് ഇനി ആയുർവേദ ഡോക്‌ടർമാർക്കും മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാം

By

Published : Dec 30, 2021, 6:10 PM IST

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സിന് വേണ്ടി ഹാജരാക്കേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ ആയുര്‍വേദ ബിരുദമുള്ള രജിസ്‌ട്രേഡ് ഡോക്‌ടര്‍മാര്‍ക്കും അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. അലോപ്പതി ഡോക്‌ടര്‍മാരുടെയും ആയുര്‍വേദത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരുടെയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മാത്രമായിരുന്നു ഇതുവരെ പരിഗണിച്ചിരുന്നത്. ഇതില്‍ മാറ്റം വരുത്തി ഗതാഗത മന്ത്രി ആന്‍റണി രാജു ഉത്തരവിറക്കി.

ഇനി ആയുര്‍വേദത്തില്‍ ബിരുദധാരികളായ രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്‌ടീഷണര്‍മാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഡ്രൈവിങ് ലൈസന്‍സിനു വേണ്ടി ഉപയോഗിക്കാന്‍ സാധിക്കും. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ആയുര്‍വേദ ബിരുദമുള്ളവര്‍ക്ക് എംബിബിഎസ് ഡോക്‌ടര്‍മാരുടേതിന് തുല്യമായ യോഗ്യതയുണ്ടെന്ന് ഭാരതീയ ചികിത്സ വകുപ്പ് ഡയറക്‌ടര്‍ വ്യക്തമാക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഈ മേഖലയിലുള്ളവരുടെ നിരന്തര അഭ്യര്‍ഥന മാനിച്ചാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മന്ത്രി ആന്‍റണി രാജു അറിയിച്ചു.

Also Read: Salman Khan drives auto rickshaw : ഓട്ടോ റിക്ഷ ഓടിച്ച്‌ സല്‍മാന്‍ ഖാന്‍; വീഡിയോ വൈറല്‍

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details