എം. ശിവശങ്കറിന്‍റെ ആരോഗ്യനില മെഡിക്കല്‍ ബോര്‍ഡ് ഇന്ന് വിലയിരുത്തും - എന്‍ഐഎ
പരിശോധന ഫലങ്ങള്‍ വിലയിരുത്തിയ ശേഷം ഡിസ്‌ചാര്‍ജ് ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് അന്തിമ തീരുമാനമെടുക്കും
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എം. ശിവശങ്കറിന്‍റെ ആരോഗ്യനില ഇന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തും. എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. നടുവേദനക്ക് പുറമേ കഴുത്ത് വേദനയും ഉണ്ടെന്ന് ശിവശങ്കര്‍ ഡോക്ടര്‍മാരെ അറിയിച്ചു. പരിശോധന ഫലങ്ങള്‍ വിലയിരുത്തിയ ശേഷം ഡിസ്‌ചാര്‍ജ് ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് അന്തിമ തീരുമാനമെടുക്കും. ഡിസ്‌ചാര്‍ജ് ചെയ്യുകയാണെങ്കില്‍ അറസ്റ്റിലേക്ക് നീങ്ങാനുള്ള തയ്യാറെടുപ്പിലാണ് കസ്റ്റംസ്. എന്നാല്‍ മുന്‍കൂര്‍ ജാമ്യം തേടി ശിവശങ്കര്‍ ഇന്ന് കോടതിയെ സമീപിക്കുന്നതിനാല്‍ കോടതിയുടെ തീരുമാനത്തിന് ശേഷമായിരിക്കും അറസ്റ്റില്‍ അന്തിമതീരുമാനം കൈക്കൊള്ളുക.