കേരളം

kerala

By

Published : Feb 2, 2021, 2:48 PM IST

ETV Bharat / state

ആയുഷ് ഡോക്‌ടർമാർക്ക് ശസ്‌ത്രക്രിയ നടത്താൻ അനുമതി നല്‍കിയതില്‍ പ്രതിഷേധം ; സമരം കടുപ്പിച്ച് ഐഎംഎ

രാജ്ഭവന് മുന്നിൽ ഡോക്‌ടർമാർ നിരാഹാര സത്യാഗ്രഹം നടത്തി. കഴിഞ്ഞ ദിവസം കോഴിക്കോട് ആരംഭിച്ച നിരാഹാരം ഫെബ്രുവരി 14 വരെ വിവിധ കേന്ദ്രങ്ങളിൽ തുടരാനാണ് ഐഎംഎയുടെ തീരുമാനം.

മെഡിക്കൽ അസോസിയേഷൻ  ആയുഷ് ഡോക്‌ടർമാർക്ക് ശസ്‌ത്രക്രിയ നടത്താനുള്ള അനുമതിയിൽ പ്രതിഷേധിച്ച് മെഡിക്കൽ അസോസിയേഷൻ  രാജ്ഭവന് മുന്നിൽ നിരാഹാര സത്യാഗ്രഹം  തിരുവനന്തപുരം  ഐഎംഎ  Medical Association protests  Medical Association protests against permission AYUSH doctors perform surgery
ആയുഷ് ഡോക്‌ടർമാർക്ക് ശസ്‌ത്രക്രിയ നടത്താനുള്ള അനുമതിയിൽ പ്രതിഷേധിച്ച് മെഡിക്കൽ അസോസിയേഷൻ

തിരുവനന്തപുരം:ആയുഷ് ഡോക്‌ടർമാർക്ക് ശസ്‌ത്രക്രിയ നടത്താനുള്ള കേന്ദ്രസർക്കാർ അനുമതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സമരം തുടരുന്നു. രാജ്ഭവന് മുന്നിൽ ഡോക്‌ടർമാർ നിരാഹാര സത്യാഗ്രഹം നടത്തി. കഴിഞ്ഞ ദിവസം കോഴിക്കോട് ആരംഭിച്ച നിരാഹാരം ഫെബ്രുവരി 14 വരെ വിവിധ കേന്ദ്രങ്ങളിൽ തുടരാനാണ് ഐഎംഎയുടെ തീരുമാനം.

ആയുഷ് ഡോക്‌ടർമാർക്ക് ശസ്‌ത്രക്രിയ നടത്താനുള്ള അനുമതിയിൽ പ്രതിഷേധിച്ച് മെഡിക്കൽ അസോസിയേഷൻ

ആയുർവേദ ഡോക്‌ടർമാർക്ക് ശസ്‌ത്രക്രിയ ചെയ്യാൻ അനുമതി നൽകുന്നത് ആരോഗ്യമേഖലയിൽ കടുത്ത പ്രതിസന്ധി ഉണ്ടാക്കുമെന്നും രോഗികൾക്ക് മികച്ച ചികിത്സാ ലഭിക്കുന്നതിന് തടസമാകുമെന്നും സമരം ഉദ്ഘാടനം ചെയ്‌ത ഐഎംഎ ദേശീയ പ്രസിഡൻ്റ് ഡോ. ജയലാൽ പറഞ്ഞു. നടപടി പിൻവലിച്ചില്ലെങ്കിൽ അനിശ്ചിതകാല നിരാഹാരം തുടങ്ങാനാണ് തീരുമാനം.

ABOUT THE AUTHOR

...view details