തിരുവനന്തപുരം:വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ ഇടനിലക്കാരൻ പ്രകാശ് തമ്പിയെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തു. സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി അഡ്വ ബിജുവിന്‍റെയും സഹായി വിഷ്ണുവിന്‍റെയും സുഹൃത്താണ് തിരുവനന്തപുരം തിരുമല സ്വദേശിയായ പ്രകാശ്. 25 കിലോയോളം വരുന്ന സ്വര്‍ണം പലതവണയായി ഇയാള്‍ വിദേശത്തുനിന്ന് കൊണ്ടുവന്നതായി തെളിവ് ലഭിച്ചുവെന്ന് ഡിആര്‍ഐ അറിയിച്ചു.
സ്വര്‍ണക്കടത്ത്: ഇടനിലക്കാരന്‍ പ്രകാശ് തമ്പിയെ ഡിആര്‍ഐ അറസ്റ്റ് ചെയ്തു
സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി അഡ്വ ബിജുവിന്‍റെയും സഹായി വിഷ്ണുവിന്‍റെയും സുഹൃത്താണ് പ്രകാശ്
വിദേശത്ത് നിന്നും കടത്തികൊണ്ടുവരുന്ന സ്വർണം ശേഖരിക്കാന്‍ ഇയാള്‍ പലതവണ വിമാനത്താവളത്തില്‍ വന്നിട്ടുണ്ടെന്നും. കടത്തികൊണ്ടുവരുന്ന സ്വര്‍ണം ആവശ്യമുള്ളവര്‍ക്ക് എത്തിക്കുന്നതും പ്രകാശായിരുന്നെന്നും അധികൃതർ. ഒളിവിലുള്ള മുഖ്യപ്രതി ബിജുവിനും സഹായി വിഷ്ണുവിനും ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയിട്ടുണ്ട്. സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനെയും ജ്വല്ലറി മാനേജര്‍ ഹക്കീമിന്‍റെ അക്കൗണ്ടന്‍റ് റാഷിദിനെയും ബിജുവിന്‍റെ ഭാര്യയെയും നേരത്തെ ഡിആർഐ അറസ്റ്റ് ചെയ്തിരുന്നു.
സ്വര്‍ണം കടത്തിയ കേസില്‍ ഇതര സംസ്ഥാനക്കാരായ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തെങ്കിലും സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധം കണ്ടെത്താനായിട്ടില്ല. ഇവരുടെ ഫോണ്‍ കോൾ വിശദാംശങ്ങൾ ഡിആര്‍ഐ പരിശോധിച്ചു വരികയാണ്. മെയ് 13നാണ് 25 കിലോ സ്വര്‍ണവുമായി തിരുമല സ്വദേശി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുനില്‍കുമാര്‍ (45), കഴക്കൂട്ടം സ്വദേശി സെറീന(42) എന്നിവരെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. മസ്കറ്റില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ ഒമാന്‍ എയര്‍വേയ്സിന്റെ വിമാനത്തിലാണ് ഇരുവരും എത്തിയത്.