തിരുവനന്തപുരം : കെ-റെയിൽ കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയെന്ന് സാമൂഹ്യ പ്രവര്‍ത്തക മേധ പട്‌കർ. സാധാരണക്കാരന് പ്രയോജനമില്ലാത്ത പദ്ധതിയുമായി സർക്കാരിന് മുന്നോട്ടുപോകാനാവില്ലെന്നും മേധ പട്‌കർ ഇടിവി ഭാരതിനോട് പറഞ്ഞു.
ശാസ്ത്രീയമായ പരിസ്ഥിതി ആഘാത പഠനമോ കേന്ദ്ര സർക്കാർ അനുമതികളോ ഇല്ലാതെ 67,000 കോടി രൂപയുടെ പദ്ധതി തിടുക്കത്തിൽ നടപ്പാക്കാനുള്ള സർക്കാരിൻ്റെ ശ്രമം ജനാധിപത്യപരമല്ല. ജനങ്ങളുടെ പങ്കാളിത്തമില്ലാതെയാണ് തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾക്ക് രൂപം കൊടുക്കുന്നത്. ജനാധിപത്യപരമല്ലെങ്കിൽ അവ നടപ്പാക്കാനാവില്ല.
K-Rail Project : കെ-റെയിൽ അനാവശ്യ പദ്ധതി,സർക്കാരിൻ്റെ ശ്രമം ജനാധിപത്യവിരുദ്ധം : മേധ പട്‌കർ ALSO READ:പോത്തൻകോട് ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു ; കാൽ അറുത്ത് റോഡിലെറിഞ്ഞു
പശ്ചാത്തല സൗകര്യ വികസനത്തിൻ്റെ പേരിൽ ജലത്തിൻ്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തിയതിനാലാണ് സംസ്ഥാനത്ത് പ്രളയങ്ങൾ ഉണ്ടായത്. ലോലമായ പശ്ചിമഘട്ടത്തെ തകർത്തും 20,000 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചും കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തിയും താങ്ങാനാവാത്ത സാമ്പത്തികഭാരം വഹിച്ചുമുള്ള പദ്ധതി ജനങ്ങൾക്ക് ആവശ്യമുള്ളതല്ലെന്നും എതിർക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.