തിരുവനന്തപുരം:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത് പാര്‍ട്ടി നിലപാട് തന്‍റെ നിലപാടിനേക്കാള്‍ വലുതായതതിനാലാണെന്ന് മന്ത്രി എം.ബി.രാജേഷ്. ഗവര്‍ണറുടെ പ്രീതിയോ അപ്രീതിയോ ലക്ഷ്യമിട്ടല്ല പോസ്റ്റ് പിന്‍വലിച്ചത്. ഗവര്‍ണറുടെ നിലപാട് സംബന്ധിച്ച് വ്യക്തിപരമായി പോസ്റ്റ് ഇട്ട ശേഷമാണ് പാര്‍ട്ടി നിലപാട് പ്രഖ്യാപിച്ച വിവരം അറിഞ്ഞത്.
ഗവര്‍ണര്‍ക്കെതിരായ പോസ്‌റ്റ് പിന്‍വലിച്ചത് പാര്‍ട്ടി നിലപാട് വന്നതിനാല്‍: എം ബി രാജേഷ് - kerala politics news
തന്‍റെ നിലപാടിനേക്കാള്‍ പ്രാധാന്യം കൊടുക്കേണ്ടത് പാര്‍ട്ടി നിലപാട് ആയതിനാലാണ് ഗവര്‍ണറെ വിമര്‍ശിച്ചുകൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്‌റ്റ് പിന്‍വലിച്ചതെന്ന് എം.ബി.രാജേഷ് വ്യക്തമാക്കി
ഗവര്‍ണര്‍ക്കെതിരായ പോസ്‌റ്റ് പിന്‍വലിച്ചത് പാര്‍ട്ടി നിലപാട് വന്നതിനാലാണെന്ന് എം ബി രാജേഷ്
ആ സാഹചര്യത്തില്‍ പാര്‍ട്ടി നിലപാട് ഉയര്‍ത്തി പിടിക്കുകയാണ് ചെയ്‌തത്. പാര്‍ട്ടി നിലപാട് കൂടുതല്‍ ശക്തവും വ്യക്തവുമാണ്. വ്യക്തിപരമായ നിലപാടല്ല പാര്‍ട്ടി നിലപാടാണ് ഇക്കാര്യത്തില്‍ പ്രധാന്യം കാടുക്കേണ്ടത്. മുന്‍ പോസ്റ്റില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
പീഡന കേസില്‍ ആരോപണ വിധേയനായ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍എ നിയമത്തിന് വിധേയനാകണം. കോണ്‍ഗ്രസ് നേതാക്കള്‍ എം.എല്‍.എയോട് ഇക്കാര്യം ഉപദേശിക്കണമെന്നും എം.ബി.രാജേഷ് ആവശ്യപ്പെട്ടു.