കേരളം

kerala

ETV Bharat / state

സ്‌പീക്കർ ആയിരുന്നപ്പോഴും രാഷ്‌ട്രീയം പറഞ്ഞു, കേരള നിയമസഭ മികച്ച ജനാധിപത്യ മാതൃകയെന്ന് എം ബി രാജേഷ് - കേരള നിയമസഭ

ഗവണ്‍മെന്‍റ് ബിസിനസുകള്‍ നടത്തിക്കൊടുക്കേണ്ട ഉത്തരവാദിത്തം സ്‌പീക്കര്‍ക്കുള്ളപ്പോഴും പ്രതിപക്ഷത്തിന്‍റെ ശബ്‌ദം സഭയില്‍ ഉറപ്പുവരുത്തിയെന്ന് സ്‌പീക്കര്‍ സ്ഥാനമൊഴിഞ്ഞ എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

mb rajesh resigning as speaker  mb rajesh response  എം ബി രാജേഷ്  സ്‌പീക്കർ സ്ഥാനം രാജിവച്ച് എം ബി രാജേഷ്  കേരള സ്‌പീക്കർ  കേരള നിയമസഭ  kerala legislative assembly
കേരള നിയമസഭ മികച്ച ജനാധിപത്യ മാതൃകയെന്ന് എം ബി രാജേഷ്

By

Published : Sep 3, 2022, 7:17 PM IST

തിരുവനന്തപുരം: കഴിഞ്ഞ 15 മാസത്തെ പ്രവര്‍ത്തനം വ്യക്തിപരമായി മികച്ച അനുഭവമെന്ന് സ്‌പീക്കര്‍ സ്ഥാനമൊഴിഞ്ഞ എം ബി രാജേഷ്. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും തുല്യ പരിഗണനയും സമീപനവും നല്‍കി. ഗവണ്‍മെന്‍റ് ബിസിനസുകള്‍ നടത്തിക്കൊടുക്കേണ്ട ഉത്തരവാദിത്തം സ്‌പീക്കര്‍ക്കുള്ളപ്പോഴും പ്രതിപക്ഷത്തിന്‍റെ ശബ്‌ദം സഭയില്‍ ഉറപ്പുവരുത്തിയെന്ന് എം ബി രാജേഷ് പറഞ്ഞു.

മുൻ സ്‌പീക്കർ എം ബി രാജേഷ് മാധ്യമങ്ങളോട്...

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സഭ നടത്തിക്കൊണ്ടു പോകുന്നതില്‍ നല്‍കിയ പിന്തുണയും സഹകരണവും നിര്‍ണായകമായിരുന്നു. ഡെപ്യൂട്ടി സ്‌പീക്കറും മുന്‍ പ്രതിപക്ഷ നേതാവും നല്‍കിയ സഹായവും വിസ്‌മരിക്കാനാവില്ല. സ്‌പീക്കര്‍ ആയിരുന്നപ്പോഴും രാഷ്‌ട്രീയം പറഞ്ഞിട്ടുണ്ടെന്നും എം ബി രാജേഷ്.

കേരള നിയമസഭ മികച്ച ജനാധിപത്യ മാതൃകയാണെന്ന് എം ബി രാജേഷ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ കലണ്ടര്‍ വര്‍ഷം 83 ദിവസമാണ് സഭ ചേര്‍ന്നത്. ഇത് പാര്‍ലമെന്‍റ് സമ്മേളന കാലയളവിനേക്കാളും രാജ്യത്തെ മറ്റേത് നിയമസഭകളേക്കാളും കൂടുതലാണ്. 83 ദിവസം സഭ ചേര്‍ന്നപ്പോള്‍ 65 ബില്ലുകള്‍ പാസാക്കാനായി. സഭയിലെ അംഗങ്ങളുടെ സമയ നിയന്ത്രണത്തില്‍ അംഗങ്ങളുടെ പിന്തുണ ലഭിച്ചതായും എം ബി രാജേഷ് പറഞ്ഞു.

സ്ഥാനമൊഴിഞ്ഞ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെപ്‌റ്റംബര്‍ ആറിന് എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേല്‍ക്കും.

ABOUT THE AUTHOR

...view details