കേരളം

kerala

ETV Bharat / state

സാമ്പത്തികാവലോകന റിപ്പോര്‍ട്ട്: ക്രമപ്രശ്നമുന്നയിച്ച് പ്രതിപക്ഷ നേതാവ്, ചട്ടവിരുദ്ധമില്ലെന്ന് സ്പീക്കര്‍

ബജറ്റ് നടപടിയില്‍ ക്രമപ്രശ്നം ഉന്നയിച്ച പ്രതിപക്ഷനേതാവിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം

By

Published : Mar 11, 2022, 10:09 AM IST

Updated : Mar 11, 2022, 10:19 AM IST

സാമ്പത്തികാവലോകന റിപ്പോര്‍ട്ട്: ക്രമപ്രശ്നമുന്നയിച്ച് പ്രതിപക്ഷ നേതാവ്, ചട്ടവിരുദ്ധമില്ലെന്ന് സ്പീക്കര്‍
സാമ്പത്തികാവലോകന റിപ്പോര്‍ട്ട്: ക്രമപ്രശ്നമുന്നയിച്ച് പ്രതിപക്ഷ നേതാവ്, ചട്ടവിരുദ്ധമില്ലെന്ന് സ്പീക്കര്‍

തിരുവനന്തപുരം:ബജറ്റിന് മുമ്പായി സാമ്പത്തികാവലോകന റിപ്പോർട്ട് പുറത്ത് പ്രസിദ്ധീകരിക്കാത്തതിൽ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്ന് നിയമസഭ സ്പീക്കർ എം ബി രാജേഷ്. ഭരണഘടനാപരമായോ സഭാചട്ടപ്രകാരമോ ബജറ്റിന് മുമ്പ് റിപ്പോര്‍ട്ട് സഭയിൽ വയ്ക്കണമെന്നും നിർബന്ധമില്ല.

ബജറ്റ് പ്രസംഗം ആരംഭിക്കുന്നതിനു മുമ്പ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉന്നയിച്ച ക്രമപ്രശ്നത്തിലാണ് സ്പീക്കറുടെ മറുപടി. അതേസമയം സാമ്പത്തികാവലോകനറിപ്പോര്‍ട്ട് അംഗങ്ങൾക്ക് നൽകുമെന്നും സഭയിൽ വിഷയം ചർച്ച ചെയ്യാമെന്നും സ്പീക്കർ അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ സാമ്പത്തിക അവലോകന റിപ്പോർട്ട് മുൻകൂറായി തന്നെ നൽകിയിട്ടുണ്ട്. ഇത്തവണ അങ്ങനെ ചെയ്യാത്ത പഞ്ചാത്തലത്തിലാണ് പ്രതിപക്ഷം ബജറ്റ് നടപടിയില്‍ ക്രമപ്രശ്നം ഉന്നയിച്ച് രംഗത്തെത്തിയത്.

Last Updated : Mar 11, 2022, 10:19 AM IST

ABOUT THE AUTHOR

...view details