തിരുവനന്തപുരം: കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ പ്രതിപക്ഷ നേതാവിനെ പരിഹസിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. പ്രതിപക്ഷ നേതാവിന്‍റെ വാക്കൗട്ട് പ്രസംഗം തടസപ്പെടുത്തി നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച പ്രതിപക്ഷയംഗങ്ങളുടെ നടപടിയേയാണ് മന്ത്രി പരിഹസിച്ചത്. വസ്‌തുതകൾ നിരത്തിയാണ് സർക്കാർ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് മറുപടി നൽകിയതെങ്കിലും പ്രതിപക്ഷം ബഹളം ഉണ്ടാക്കുകയാണുണ്ടായത്.
കോൺഗ്രസിലെ തരൂർ അനുകൂലികളാണോ പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗം തടസപ്പെടുത്തിയത് എന്ന് സംശയിക്കുന്നു. ഭരണപക്ഷം തന്നെ പ്രതിപക്ഷ നേതാവിനെ സംരക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സർക്കാറിന്‍റെ നിലപാടുകൾക്ക് മറുപടിയില്ലാത്തതിനാൽ നിസഹായതയോടെ പ്രതിപക്ഷ നേതാവ് ഇത് അംഗീകരിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.