തിരുവനന്തപുരം: ബഫർസോൺ വിഷയവുമായി ബന്ധപ്പെട്ട ആശങ്ക മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലൂടെ അവസാനിച്ചുവെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഒരാഴ്‌ച കൊണ്ട് സർവേ നമ്പർ എല്ലാം ലഭ്യമാക്കുമെന്നും ഹെൽപ് ഡെസ്‌ക് ഉൾപ്പടെ പഴുതടച്ച ക്രമീകരണമാണ് സർക്കാർ നടത്തുന്നതെന്നും പരാതികൾ ഫീൽഡ് സർവേയിലൂടെ പൊതുജനങ്ങൾക്ക് അറിയിക്കാമെന്നും മന്ത്രി പറഞ്ഞു. സർവേ നമ്പറോടു കൂടിയ ഭൂപടം എല്ലാ വാർഡിലും പ്രസിദ്ധീകരിക്കും.
ബഫർസോൺ; പ്രതിപക്ഷ പ്രതിഷേധങ്ങൾ ജനങ്ങൾ വിലയിരുത്തും, അവസരവാദികളെ തിരിച്ചറിയും: എം ബി രാജേഷ് - ബഫർസോൺ ഹെൽപ് ഡെസ്‌ക്
ഒരാഴ്‌ച കൊണ്ട് സർവേ നമ്പർ എല്ലാം ലഭ്യമാക്കുമെന്നും ഹെൽപ് ഡെസ്‌ക് ഉൾപ്പടെ പഴുതടച്ച ക്രമീകരണമാണ് സർക്കാർ നടത്തുന്നതെന്നും പരാതികൾ ഫീൽഡ് സർവേയിലൂടെ പൊതുജനങ്ങൾക്ക് അറിയിക്കാമെന്നും എം ബി രാജേഷ്
![ബഫർസോൺ; പ്രതിപക്ഷ പ്രതിഷേധങ്ങൾ ജനങ്ങൾ വിലയിരുത്തും, അവസരവാദികളെ തിരിച്ചറിയും: എം ബി രാജേഷ് Mb rajesh kerala news malayalam news trivandrum news mb rajesh about cm press conference mb rajest about bufferzone bufferzone help desk buffer zone field survey bufferzone കേരള വാർത്തകൾ മലയാളം വാർത്തകൾ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ബഫർസോൺ ബഫർസോൺ വിഷയത്തിൽ എം ബി രാജേഷ് സർവേ നമ്പറോടു കൂടിയ ഭൂപടം ബഫർസോൺ ഹെൽപ് ഡെസ്‌ക് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17279702-thumbnail-3x2-mb.jpg)
ബഫർസോൺ വിഷയത്തിൽ പഴുതടച്ച ക്രമീകരണവുമായി സർക്കാർ
മന്ത്രി എം ബി രാജേഷ് മാധ്യമങ്ങളെ കാണുന്നു
പൊതുജനങ്ങൾക്ക് വനം വകുപ്പിനോ പഞ്ചായത്ത് അധികൃതർക്കോ പരാതി നൽകാം. ജിയോ ടാഗിങ്ങിനായി സാങ്കേതിക അറിവുള്ള ആളെയും സർക്കാർ നിയോഗിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. പ്രതിപക്ഷ പ്രതിഷേധങ്ങൾ ജനങ്ങൾ വിലയിരുത്തുമെന്നും അവസരവാദികളെ തിരിച്ചറിയുമെന്നും മന്ത്രി പറഞ്ഞു.