തിരുവനന്തപുരം: രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്തെ മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി മേഖലയിൽ രോഗപ്രതിരോധത്തിന് കർശന നടപടികളെന്ന് മേയർ കെ ശ്രീകുമാർ. പ്രദേശത്ത് കൈ കഴുകാൻ കൂടുതൽ ബ്രേക്ക് ദ ചെയിൻ പോയിന്‍റുകൾ സജ്ജീകരിക്കും. സാനിറ്റൈസറുകൾ ലഭ്യമാക്കും. പൂന്തുറ വാർഡിൽ മാത്രം 25000 മാസ്കുകൾ വിതരണം ചെയ്യും. പരിശോധനയിൽ പ്രദേശത്തെ മുഴുവൻ പേരും പങ്കെടുക്കണമെന്നും മേയർ അഭ്യർത്ഥിച്ചു.
തിരുവനന്തപുരത്ത് ബ്രേക്ക് ദ ചെയിന്‍ പോയിന്‍റുകള്‍ സജ്ജീകരിക്കും: മേയര്‍ കെ ശ്രീകുമാർ - മേയര്‍
കൈ കഴുകാൻ കൂടുതൽ ബ്രേക്ക് ദ ചെയിൻ പോയിന്‍റുകൾ സജ്ജീകരിക്കും. സാനിറ്റൈസറുകൾ ലഭ്യമാക്കും. പൂന്തുറ വാർഡിൽ മാത്രം 25000 മാസ്കുകൾ വിതരണം ചെയ്യുമെന്നും മേയര്‍ കെ ശ്രീകുമാർ.
തിരുവനന്തപുരത്ത് ബ്രേക്ക് ദ ചെയിന്‍ പോയിന്‍റുകള്‍ സജ്ജീകരിക്കും മേയര്‍
പൂന്തുറ വാർഡിൽ 77 പേർക്കും മാണിക്യവിളാകത്ത് 16 പേർക്കും പുത്തൻപള്ളി വാർഡിൽ പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച പൂന്തുറ വാർഡിൽ ജനങ്ങൾ സമരരൂപത്തിൽ സംഘടിച്ചത് അപകട സൂചകമായി കാണണം. പ്രദേശത്തെ മതപുരോഹിതന്മാരും സാമൂഹ്യ രാഷ്ട്രീയ നേതാക്കളും ഗൗരവത്തോടെ വിഷയത്തെ കാണണം. ഏതെങ്കിലും താത്പര്യത്തോടെ ഈ വിഷയത്തെ കാണുന്നത് അപകടമാണെന്നും മേയർ പറഞ്ഞു.