കേരളം

kerala

ETV Bharat / state

തിരുവനന്തപുരം കോര്‍പ്പറേഷൻ മേയര്‍ തെരഞ്ഞെടുപ്പ് നവംബര്‍ 12ന്

നൂറംഗ കൗണ്‍സിലില്‍ എല്‍ഡിഎഫ് 43 , ബിജെപി 35, യുഡിഎഫ് 21 എന്നിങ്ങനെയാണ് കക്ഷി നില. ഇതിന് പുറമെ ഒരു സ്വതന്ത്ര അംഗവും ഉണ്ട്

തിരുവനന്തപുരം കോര്‍പ്പറേഷൻ മേയര്‍ തെരഞ്ഞെടുപ്പ് 11ന്

By

Published : Nov 2, 2019, 9:16 AM IST

തിരുവനന്തപുരം:കോര്‍പ്പറേഷനിലേക്കുള്ള മേയറുടെ തെരഞ്ഞെടുപ്പ് നവംബര്‍ 12ന് നടക്കും. മുന്‍ മേയര്‍ വി.കെ പ്രശാന്ത് നിയമസഭയിലേക്ക് തെഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലാണ് പുതിയ തെരഞ്ഞെടുപ്പ്.

നിലവില്‍ കോര്‍പ്പറേഷൻ ഭരണം എല്‍ഡിഎഫിനാണെങ്കിലും കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ മേയര്‍ തെരഞ്ഞെടുപ്പ് യുഡിഎഫിന് നിര്‍ണായകമാകും. കഴിഞ്ഞ തവണ എല്‍.ഡി.എഫിന് പരോക്ഷ പിന്തുണ കൊടുത്തപോലെ ഇത്തവണ കൊടുക്കേണ്ട ആവശ്യമില്ലെന്ന നിലപാടാണ് യുഡിഎഫിനുള്ളത്. പകരം ഒരു പൊതു സ്വതന്ത്രനെ മത്സരിപ്പിക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തുറന്ന ചര്‍ച്ച വേണ്ടെന്ന് കെപിസിസി നേതൃത്വം നിര്‍ദേശിച്ചതോടെ ചര്‍ച്ചകള്‍ അവസാനിച്ച മട്ടാണ്. ആരോഗ്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാനായ കെ.ശ്രീകുമാറിന്‍റെ പേരിനാണ് സിപിഎമ്മില്‍ മുന്‍തൂക്കം. ഇതില്‍ തീരുമാനമെടുക്കുന്നതിനായി സിപിഎം ജില്ലാ കമ്മിറ്റി യോഗം ഉടന്‍ ചേരും.

ABOUT THE AUTHOR

...view details