തിരുവനന്തപുരം:ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്‍റെ നിരോധനം രാജ്യത്ത് കർശനമാക്കിയതോടെ പരിശോധന കടുപ്പിക്കാൻ തീരുമാനിച്ച് തിരുവനന്തപുരം നഗരസഭ. ബോധവല്‍കരണവും ബദൽ ഉത്പന്നങ്ങൾ വ്യാപകമാക്കാനുള്ള നടപടികളും ശക്തമാക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ ഇടിവി ഭാരതിനോടു പറഞ്ഞു. പരിശോധന കടുപ്പിച്ച്, നിലവിലുള്ള പിഴ ഈടാക്കാനാണ് തീരുമാനം.
പ്ലാസ്റ്റിക് നിരോധനം; പരിശോധന കടുപ്പിച്ച് തിരുവനന്തപുരം നഗരസഭ - തിരുവനന്തപുരം നഗരസഭ
ബദൽ ഉത്പന്നങ്ങൾ വ്യാപകമാക്കാനുള്ള നടപടികളും ശക്തമാക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ
![പ്ലാസ്റ്റിക് നിരോധനം; പരിശോധന കടുപ്പിച്ച് തിരുവനന്തപുരം നഗരസഭ Plastic Ban in India demerits of plastic hoe the plastic affect soil mayor Arya Rjendran പ്ലാസ്റ്റിക് നിരോധനം തിരുവനന്തപുരം നഗരസഭ മേയർ ആര്യ രാജേന്ദ്രൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15708589-thumbnail-3x2-tvm.jpg)
കൂടുതൽ പിഴ ഈടാക്കുന്നതു സംബന്ധിച്ച് നഗരസഭ കൗൺസിൽ ചർച്ച ചെയ്‌ത് തീരുമാനമെടുക്കും. ബദൽ ഉത്പന്നങ്ങൾ പരിചയപ്പെടുത്തൽ നഗരസഭ മാസങ്ങളായി നടത്തുന്നുണ്ട്. ഇതിന്‍റെ ലഭ്യത ഉറപ്പുവരുത്താനുള്ള ശ്രമം നടത്തും. നഗരസഭ തന്നെ ഇവ ഹോൾസെയിൽ നിരക്കിൽ വാങ്ങി നഗരവാസികൾക്ക് കുറഞ്ഞ നിരക്കിൽ വിൽപ്പന നടത്തുന്നത് സംബന്ധിച്ച് ആലോചനയുണ്ടെന്നും മേയർ പറഞ്ഞു.
ആദ്യഘട്ടത്തിൽ ചെറിയ കടകളെയും വഴിയോരക്കച്ചവടക്കാരെയും കടുത്ത പിഴയിൽ നിന്ന് ഒഴിവാക്കി, കാര്യം പറഞ്ഞു മനസിലാക്കും. നഗരസഭയുടെ വിവിധ സംഘങ്ങൾ വാർഡുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണം നടത്തും. ഇതിന് എൻഎസ്എസ് വളണ്ടിയർമാരെ അടക്കം ഉപയോഗിക്കുമെന്നും മേയർ വ്യക്തമാക്കി.