കണ്ണൂർ: മേയർ ആര്യ രാജേന്ദ്രൻ രാജിവയ്‌ക്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. തലശ്ശേരി കലാപ കാലത്ത് പള്ളി പൊളിക്കാൻ ആർ എസ് എസിനെ സഹായിക്കുകയാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരനും കൂട്ടാളികളും ചെയ്‌തത്.
വിവാദ കത്ത്, മേയർ ആര്യ രാജേന്ദ്രൻ രാജിവയ്‌ക്കില്ല: എം വി ഗോവിന്ദൻ - k sudhakaran has connection with rss
സുധാകരന് നേരത്തെ തന്നെ ആർ എസ് എസ് ബന്ധമുണ്ട്. എങ്ങനെയാണ് ഇതു പോലുള്ള ഒരു നേതാവിനെ വച്ച് മുന്നോട്ടു പോവുക എന്ന് കോൺഗ്രസും യുഡിഎഫും ആലോചിക്കണമെന്നും എം വി ഗോവിന്ദൻ
അല്ലാതെ ആർ എസ് എസ് ശാഖകൾ സംരക്ഷിക്കുകയായിരുന്നില്ല. കെ സുധാകരന്‍റെ വെളിപ്പെടുത്തൽ ഗൗരവമേറിയതാണ്. സുധാകരന് നേരത്തെ തന്നെ ആർ എസ് എസ് ബന്ധമുണ്ട്. എങ്ങനെയാണ് ഇതു പോലുള്ള ഒരു നേതാവിനെ വച്ച് മുന്നോട്ടു പോവുക എന്ന് കോൺഗ്രസും യുഡിഎഫും ആലോചിക്കണമെന്നും എം വി ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു.
എന്തും പറയുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മറുപടി അർഹിക്കുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനെ കൊച്ചാക്കാൻ മാത്രം ഗവർണർ വളർന്നിട്ടില്ല. പിണറായിയെ ശരിക്കും മനസിലാക്കാത്തതു കൊണ്ടാണ് ഗവർണർ പലതും വിളിച്ച് പറയുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.