കേരളം

kerala

ETV Bharat / state

മേയർ ആര്യ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവും വിവാഹിതരായി - തിരുവനന്തപുരം മേയർ

തിരുവനന്തപുരം എകെജി ഹാളില്‍ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉൾപ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു. വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം

മേയർ ആര്യ രാജേന്ദ്രൻ വിവാഹിതയായി  ആര്യ രാജേന്ദ്രനും സച്ചിൻ ദേവും വിവാഹിതരായി  Mayor Arya Rajendran got married  Mayor Arya Rajendran and Sachin Dev marriage  MLA Sachin Dev got married  എംഎൽഎ സച്ചിൻ ദേവ് വിവാഹിതനായി  തിരുവനന്തപുരം വാർത്തകൾ  കേരള വാർത്തകൾ  kerala latest news  thiruvananthapuram news  തിരുവനന്തപുരം മേയർ  മേയർ ആര്യ രാജേന്ദ്രന്‍
മേയർ ആര്യ രാജേന്ദ്രനും എം എൽ എ സച്ചിൻ ദേവും വിവാഹിതരായി

By

Published : Sep 4, 2022, 1:25 PM IST

Updated : Sep 4, 2022, 1:56 PM IST

തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും വിവാഹിതരായി. രാവിലെ 11 മണിക്ക് തിരുവനന്തപുരം എകെജി ഹാളില്‍ നടന്ന ലളിതമായ ചടങ്ങിൽ ഇരുവരും പരസ്‌പരം ഹാരം അണിഞ്ഞു. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം പങ്കെടുത്തു.

മേയർ ആര്യ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവും വിവാഹിതരായി

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, മന്ത്രിമാരായ വി ശിവൻകുട്ടി, മുഹമ്മദ്‌ റിയാസ്, ജിആർ അനിൽ, ആന്‍റണി രാജു തുടങ്ങിയവര്‍ ചടങ്ങിനെത്തി. വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ലെന്നും അത്തരത്തിൽ സ്നേഹോപഹാരങ്ങൾ നൽകണമെന്ന് ആഗ്രഹിക്കുന്നവർ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതി മന്ദിരത്തിലോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകണമെന്നും ഇരുവരും നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. ആർഭാടങ്ങൾ പൂർണമായും ഒഴിവാക്കി വളരെ ലളിതമായ വിവാഹ ചടങ്ങാണ് നടന്നത്.

സിപിഎം തിരുവനന്തപുരം ജില്ല കമ്മറ്റിയുടെ പേരിലാണ് ഇരുവരുടെയും വിവാഹ ക്ഷണക്കത്ത് പുറത്തിറക്കിയത്. കത്തിൽ രക്ഷകർത്താക്കളുടെയും വീടിന്‍റെയും വിവരത്തിന് പകരം സച്ചിന്‍റെയും ആര്യയുടെയും പാർട്ടിയിലെ ഭാരവാഹിത്വം പറഞ്ഞാണ് പരിചയപ്പെടുത്തിയത്. ബാലസംഘം-എസ്എഫ്ഐ പ്രവർത്തന കാലയളവിലാണ് ഇരുവരും അടുക്കുന്നത്.

വിവാഹിതരാകണമെന്ന ആ​ഗ്രഹം അറിയിച്ചപ്പോൾ പാർട്ടിയും കുടുംബങ്ങളും കൂടെ നിന്നു. പിന്നീട് ഇരുവരുടെയും വീട്ടുകാരും പാർട്ടി നേതാക്കളും ചേര്‍ന്ന് വിവാഹം നിശ്ചയിക്കുകയായിരുന്നു.

Last Updated : Sep 4, 2022, 1:56 PM IST

ABOUT THE AUTHOR

...view details