ഇന്ന് മെയ് 1; വീണ്ടുമൊരു തൊഴിലാളി ദിനം കൂടി - മെയ് 1
എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിശ്രമം, എട്ടുമണിക്കൂർ വിനോദം എന്ന് ലോകം മുഴുവൻ മുഴങ്ങിയ മുദ്രാവാക്യത്തിന്‍റെ ജ്വലിക്കുന്ന ഓർമപെടുത്തൽ കൂടിയാണ് മറ്റൊരു തൊഴിലാളി ദിനം
![ഇന്ന് മെയ് 1; വീണ്ടുമൊരു തൊഴിലാളി ദിനം കൂടി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3154906-505-3154906-1556667235073.jpg)
1886ൽ ചിക്കാഗോയിലെ ഹേ മാർക്കറ്റിൽ രക്തം ചിന്തിയ തൊഴിലാളികളുടെ ധീരസ്മരണകൾക്ക് മുന്നിലാണ് ഓരോ തൊഴിലാളിദിനവും ആചരിക്കപ്പെടുന്നത്. നീതിക്കും വേതനത്തിനും ചിക്കാഗോയുടെ തെരുവുകളിൽ ലക്ഷങ്ങൾ അണിനിരന്നപ്പോൾ, ചിക്കാഗോ പടുത്തുയർത്തിക്കിയത് ലോകമെങ്ങും ആഞ്ഞടിച്ച തൊഴലാളി വർഗത്തിന്‍റെ സംഘശക്തിയെയാണ്. അടിമകളായിരുന്നവർ ഉയർത്തെഴുന്നേറ്റപ്പോൾ എട്ട് മണിക്കൂർ ജോലി എട്ട് മണിക്കൂർ വിശ്രമം എട്ടുമണിക്കൂർ വിനോദം എന്ന മുദ്രാവാക്യം ലോകം മുഴുവൻ മുഴങ്ങി. 1889 മാര്‍ച്ചിലാണ് എട്ടുമണിക്കൂര്‍ പ്രവൃത്തി സമയമാവശ്യപ്പെട്ട് ഇന്ത്യയിൽ തൊഴിലാളികള്‍ പ്രകടനം നടത്തുന്നത്. തുടർന്ന് നടന്ന നിരവധി പ്രക്ഷോഭങ്ങളുടെ ഫലമായി 1920 ൽ ട്രേഡ് യൂണിയന്‍ അവകാശ നിയമം രൂപംകൊള്ളുകയും തൊഴിലാളി സംഘടനകൾ ദേശിയ തലത്തിൽ ശക്തമാകുകയും ചെയ്തു. ബ്രിട്ടീഷുകാരുടെ കാലത്തു തന്നെ വിതരണ നിയമം, ആഴ്ചയില്‍ ഒരു ദിവസം അവധി തൊഴില്‍തര്‍ക്ക നിയമം , എന്നിവ നേടിയെടുക്കാനും തൊഴിലാളികള്‍ക്ക് സാധിച്ചു. സ്വാതന്ത്ര്യാനന്തരം കുറഞ്ഞ വേതന നിയമം , ബോണസ് നിയമം, ഫാക്ടറീസ് നിയമം എന്നിങ്ങനെ തൊഴില്‍ അവകാശത്തിനും സുരക്ഷിതത്വത്തിനുമായി നിരവധി നിയമങ്ങളും ഇന്ത്യയില്‍ ഉണ്ടായി.
മറ്റൊരു മെയ്ദിനം കൂടി ആഘോഷമാക്കുമ്പോൾ
ഇന്ന് തൊഴിലാളി പ്രസ്ഥാനങ്ങൾ വേരുറപ്പിച്ച മണ്ണിൽ സ്മരിക്കപ്പെടുന്നതും, ഉറക്കെ മുഴങ്ങുന്നതും നേടിയെടുത്ത ചരിത്രത്തിന്‍റെ ജ്വലിക്കുന്ന ഓർമകളാണ്