തിരുവനന്തപുരം:മട്ടന്നൂര്‍ ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍ എംപി. കേസിന്‍റെ വിധിന്യായം മുഴുവന്‍ വങ്കത്തരമാണ്. കോടതി പ്രാഥമിക ഉത്തരവാദിത്തം മറന്നു. ഒരു ക്രിമിനല്‍ അഭിഭാഷകന്‍റെ വാദം അതേപടി കേട്ടാണ് കോടതി വിധിന്യായം തയ്യാറാക്കിയത്. ഓരോ വിധിന്യായങ്ങളിലൂടെയും കോടതി അതിന്‍റെ വിശ്വാസ്യതയും നിഷ്‌പക്ഷതയും തകര്‍ക്കുന്നു. ഇത്തരത്തിലാണ് കോടതികള്‍ വിധിന്യായം പുറപ്പെടുവിക്കുന്നതെങ്കില്‍ ജനങ്ങള്‍ക്ക് നീതിന്യായ കോടതികളിലുള്ള വിശ്വാസം നഷ്ടപ്പെടും. ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കാന്‍ കൊണ്ടുവന്ന അഭിഭാഷന്‍ വാദിച്ചു ജയിക്കാനല്ല കോടതിയെ കീഴടക്കാനാണ് എത്തിയത്. ഈ അഭിഭാഷകന്‍റെ പിതാവ് ജഡ്‌ജിയാണ്. ഈ അച്ഛന്‍ ജഡ്‌ജിയും ഹൈക്കോടതി ജഡ്‌ജിയും തമ്മില്‍ ബന്ധമുണ്ട്. ഇത് പറഞ്ഞതിന് തനിക്കെതിരെ കോടതി അലക്ഷ്യത്തിന് കേസെടുത്താല്‍ ജയിലിലേക്ക് വീണ്ടും പോകുന്നതിന് തനിക്ക് ഒരു മടിയുമില്ല. ഏതറ്റംവരെ പോയും ശുഹൈബ് വധത്തില്‍ സിബിഐ അന്വേഷണത്തിന് അനുകൂലമായ വിധി നേടുമെന്നും സുധാകരന്‍ പറഞ്ഞു.
ശുഹൈബ് വധക്കേസ്; ഹൈക്കോടതി വിധിക്കെതിരെ കെ സുധാകരന്‍ - സിബിഐ
ഏതറ്റംവരെ പോയും ശുഹൈബ് വധത്തില്‍ സിബിഐ അന്വേഷണത്തിന് അനുകൂലമായ വിധി നേടുമെന്ന് സുധാകരന്‍
കെ സുധാകരന്‍ എംപി
സിപിഎം പ്രതിപ്പട്ടികയിലുള്ള കേസുകളിലെല്ലാം സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് എതിരാണെന്ന് സുധാകരന്‍ ആരോപിച്ചു. ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത സര്‍ക്കാര്‍ നടപടിക്കെതിരെ കണ്ണൂര്‍ ഡിസിസി തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ജനകീയ വിചാരണയില്‍ പ്രസംഗിക്കുകയായിരുന്നു സുധാകരന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിചാരണ ഉദ്ഘാടനം ചെയ്തു.
Last Updated : Aug 9, 2019, 12:04 AM IST