കേരളം

kerala

ETV Bharat / state

മട്ടന്നൂരില്‍ അംഗബലം ഇരട്ടിയാക്കി യുഡിഎഫ് കുതിപ്പ്, ഇടതുകോട്ടയില്‍ എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തത് എട്ട് വാര്‍ഡുകള്‍ - ഏഴ് സീറ്റ് നേടാന്‍ ഇത്തവണ യുഡിഎഫിനായി

കഴിഞ്ഞ തവണത്തേക്കാള്‍ ഏഴ് സീറ്റ് നേടാന്‍ ഇത്തവണ യുഡിഎഫിനായി. എട്ട് വാര്‍ഡുകള്‍ പിടിച്ചെടുത്തപ്പോള്‍ കഴിഞ്ഞ തവണ ജയിച്ച ഒരിടത്ത് തോല്‍വി നേരിട്ടു

മട്ടന്നൂര്‍ നഗരസഭ എല്‍ഡി എഫിന്  തെരഞ്ഞെടുപ്പില്‍ യുഡി എഫിന് മുന്നേറ്റം  Mattannur muncipalitty election result  കഴിഞ്ഞ തവണത്തേക്കാള്‍ ഏഴ് സീറ്റ് നേടാന്‍ ഇത്തവണ യുഡിഎഫിനായി  മട്ടന്നൂരില്‍ നഗരസഭ ഭരണം  മട്ടന്നൂരില്‍ നഗരസഭ ഭരണം ഇടതിന്  കയനി  നഗരസഭ ഭരണം  പൊറോറ  മട്ടന്നൂര്‍ നഗരസഭ എല്‍ഡിഎഫിന്  തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്നേറ്റം  ഏഴ് സീറ്റ് നേടാന്‍ ഇത്തവണ യുഡിഎഫിനായി  മട്ടന്നൂരില്‍ അംഗബലം ഇരട്ടിയാക്കി യുഡിഎഫ് കുതിപ്പ്
മട്ടന്നൂരില്‍ അംഗബലം ഇരട്ടിയാക്കി യുഡിഎഫ് കുതിപ്പ്

By

Published : Aug 22, 2022, 7:52 PM IST

Updated : Aug 22, 2022, 8:52 PM IST

തിരുവനന്തപുരം : ഇടതുകോട്ടയായ മട്ടന്നൂരിലെ നഗരസഭ തെരഞ്ഞെടുപ്പില്‍ അംഗബലം ഇരട്ടിയാക്കിയാണ് യുഡിഎഫ് കുതിപ്പ്.ആകെയുള്ള 35 സീറ്റുകളില്‍ എല്‍.ഡി.എഫ് 21 സീറ്റിലും യു.ഡി.എഫ് 14 സീറ്റിലും വിജയിച്ചു. അതേസമയം ഒറ്റ സീറ്റ് പോലും നേടാന്‍ എന്‍.ഡി.എക്കായില്ല.

2017 ലേതിനേക്കാള്‍ ഏഴ് സീറ്റുകള്‍ അധികം നേടിയ യു.ഡി.എഫ് 14 വാര്‍ഡുകള്‍ തങ്ങളുടെ പക്ഷത്താക്കി. ഭരണം എല്‍.ഡി എഫ് നിലനിര്‍ത്തിയെങ്കിലും അവരില്‍ നിന്ന് പുതുതായി എട്ട് വാര്‍ഡുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്. കഴിഞ്ഞ തവണത്തെ ഒരു വാര്‍ഡ് യുഡിഎഫിന് നഷ്ടമാവുകയും ചെയ്‌തു.എല്‍.ഡി എഫിന്‍റെ ശക്തികേന്ദ്രങ്ങളായ പൊറോറ എളന്നൂര്‍, ആമിക്കര വാര്‍ഡുകള്‍ ഇത്തവണ യുഡിഎഫ് പിടിച്ചെടുത്തവയിലുണ്ട്.

വാര്‍ഡ്സ്ഥാനാര്‍ഥിപാര്‍ട്ടിഭൂരിപക്ഷംമുന്‍ വിജയി
മണ്ണൂര്‍പി.രാഘവന്‍ മാസ്റ്റര്‍കോണ്‍ഗ്രസ്71കോണ്‍ഗ്രസ്
പൊറോറകെ.പ്രിയകോണ്‍ഗ്രസ്63സി.പി.എം
ഏളന്നൂര്‍അഭിനേഷ്.കെകോണ്‍ഗ്രസ്46സി.പി.എം
കീച്ചേരിസ്‌നേഹ.ഒ.കെസി.പി.എം178സി.പി.എം
ആണിക്കാരിഉമൈബമുസ്ലിം ലീഗ്255സ്വതന്ത്യന്‍
കല്ലൂര്‍കെ.മജീദ്സി.പി.എം264സി.പി.എം
കളറോഡ്അബ്ദുള്‍ ജലീല്‍.പി.പിമുസ്ലിം ലീഗ്162 സി.പി.എം
മുണ്ടയോട്ശ്രീജ.പിസി.പി.എം4സി.പി.എം
പെരുവയല്‍ക്കരിസി.ശ്രീലതസി.പി.എം225സി.പി.എം
ബേരംഎം.അഷറഫ്മുസ്ലിം ലീഗ്9മുസ്ലിം ലീഗ്
കായലൂര്‍ഇ.ശ്രീജേഷ്സി.പി.എം340സി.പി.എം
കോളാരിഅനിത.പിസി.പി.എം33സി.പി.എം
പരിയാരംസിജില്‍ ടി.കെസി.പി.എം112സി.പി.എം
അയ്യല്ലൂര്‍കെ.ശ്രീനസി.പി.എം546സി.പി.എം
ഇടവേലിക്കല്‍രജത.കെസി.പി.എം580സി.പി.എം
പഴശിപി.ശ്രീനാഥ്സി.പി.എം336സി.പി.എം
ഉരുവച്ചാല്‍കെ.കെ.അഭിമന്യുസി.പി.എം269സി.പി.എം
കരേറ്റപ്രസീന.പിസി.പി.ഐ293സി.പി.ഐ
കഴിക്കല്‍എം.ഷീബസി.പി.എം132സി.പി.എം
കയനിരഞ്ജിത്.എംസി.പി.എം53കോണ്‍ഗ്രസ്
പെരിഞ്ചേരിമിനി രാമകൃഷ്ണന്‍കോണ്‍ഗ്രസ്42സി.പി.എം
ദേവര്‍കാട്പ്രീത.ഒസി.പി.എം242സി.പി.എം
കാരപ്രമിജ.പിസി.പി.എം461സി.പി.എം
നെല്ലുന്നിഎന്‍. ഷാജിത്ത്സി.പി.എം388സി.പി.എം
ഇല്ലംഭാഗംപി.രജിനകോണ്‍ഗ്രസ്36സി.പി.എം
മലക്കുതാഴെവി.എം.സീമസി.പി.എം423സി.പി.എം
എയര്‍പോര്‍ട്ട്നിഷ.പി.കെസി.പി.എം306സി.പി.എം
മട്ടന്നൂര്‍സുജിതകോണ്‍ഗ്രസ്214കോണ്‍ഗ്രസ്
ടൗണ്‍കെ.വി.പ്രശാന്ത്കോണ്‍ഗ്രസ്12കോണ്‍ഗ്രസ്
പാലോട്ടുപള്ളിപ്രജീല.പിമുസ്ലിം ലീഗ്237മുസ്ലിം ലീഗ്
മിനിനഗര്‍വി.എന്‍.മുഹമ്മദ്മുസ്ലിം ലീഗ്15മുസ്ലിം ലീഗ്
ഉത്തിയൂര്‍വി.കെ.സുഗതന്‍സി.പി.എം127സി.പി.എം
മരുതായിഅജിത്കുമാര്‍.സികോണ്‍ഗ്രസ്85ജനതാദള്‍ എസ്
മേറ്റടിഅനിത.സികോണ്‍ഗ്രസ്13സി.പി.എം
നാലാങ്കേരി സി.പി.വാഹിദ മുസ്ലിം ലീഗ് 45 മുസ്ലിം ലീഗ്

എല്‍.ഡി.എഫിന്‍റെ കൈവശമുണ്ടായിരുന്ന പൊറോറ, എളന്നൂര്‍, ആണിക്കരി, കളറോഡ്, പെരിഞ്ചേരി, ഇല്ലംഭാഗം, മരുതായി, മേറ്റടി എന്നീ വാര്‍ഡുകളാണ് എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തത്. കയനി വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു. മുണ്ടയോട് വാര്‍ഡ് വെറും 4 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എം നിലനിര്‍ത്തിയത്.

Last Updated : Aug 22, 2022, 8:52 PM IST

ABOUT THE AUTHOR

...view details