കേരളം

kerala

ETV Bharat / state

മുഖ്യമന്ത്രിക്കെതിര മാത്യു കുഴല്‍നാടന്‍ എം.എല്‍.എ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി - മാത്യു കുഴല്‍നാടന്‍ എംഎല്‍എ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി

മുഖ്യമന്തിക്കെതിരെ അവകാശ ലംഘനത്തിനു നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്പീക്കര്‍ എം.ബി.രാജേഷിനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

Mathew Kuzhalnadan MLA issued privilege notice  Privilege notice against Pinaray Vijayan  മുഖ്യമന്ത്രിക്കെതിര മാത്യു കുഴല്‍നാടന്‍ എംഎല്‍എ  മാത്യു കുഴല്‍നാടന്‍ എംഎല്‍എ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി  പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേര്‍സ്
മുഖ്യമന്ത്രിക്കെതിര മാത്യു കുഴല്‍നാടന്‍ എം.എല്‍.എ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി

By

Published : Jul 1, 2022, 3:39 PM IST

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. നിയമസഭയില്‍ വസ്തുത വിരുദ്ധമായ കാര്യം പറഞ്ഞ് സഭയേയും എം.എല്‍.എമാരെയും തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചാണ് നോട്ടീസ്. മുഖ്യമന്തിക്കെതിരെ അവകാശ ലംഘനത്തിന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്പീക്കര്‍ എം.ബി.രാജേഷിനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ, മുഖ്യമന്ത്രി തെറ്റായ പരാമര്‍ശം നടത്തിയെന്നാണ് നോട്ടീസില്‍ ആരോപിക്കുന്നത്. നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരമാണ് നോട്ടീസ്.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വെബ്‌സൈറ്റില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേര്‍സ് സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ മെന്‍റര്‍ ആണെന്നാണ് പറഞ്ഞിരുന്നത്. ഇക്കാര്യം മാത്യു കുഴല്‍നാടന്‍ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. എന്നാല്‍ അടിയന്തര പ്രമേയ ചര്‍ച്ചക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി 'മാത്യു കുഴല്‍ നാടന്‍ പറഞ്ഞത് പച്ചക്കള്ളമാണെന്നും അത്തരത്തിലുള്ള ഒരു വ്യക്തി എന്‍റെ മകളുടെ മെന്‍റര്‍ ആയിട്ടുണ്ടെന്ന് ആ മകള്‍ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല എന്നും ക്ഷുഭിതനായി വ്യക്തമാക്കിയിരുന്നു.

വെബ് സൈറ്റിന്‍റെ ആര്‍ക്കൈവ്സ് രേഖകള്‍ പ്രകാരം 2020 മെയ് 20 വരെ കമ്പനിയുടെ വെബ്‌സൈറ്റില്‍ ജെയ്ക് ബാലകുമാര്‍ കമ്പനിയുടെ ഫൗന്‍ഡേഴ്‌സിന്‍റെ മെന്‍റര്‍ ആണെന്ന് രേഖപ്പെടുത്തിയിരുന്നു. കൂടാതെ ജെയ്ക് ബാലകുമാറുമായുള്ള പ്രൊഫഷണല്‍ ബന്ധത്തെക്കുറിച്ച് ചാനലിന് നല്‍കിയ അഭിമുഖത്തിലും വീണ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്‍റെ തെളിവുകളും മാത്യു കുഴല്‍നാടന്‍ അവാകാശലംഘന നോട്ടീസിനൊപ്പം സ്പീക്കര്‍ക്ക് നല്‍കി.

Also Read: 'ജെയ്ക്ക് ബാലകുമാര്‍ മെന്‍റര്‍' ; തെളിവ് പുറത്തുവിട്ട് മാത്യു കുഴല്‍നാടന്‍, പച്ചക്കള്ളമെങ്കിൽ തെളിയിക്കാൻ മുഖ്യമന്ത്രിക്ക് വെല്ലുവിളി

ABOUT THE AUTHOR

...view details