തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വ്യാപക അഴിച്ചുപണി നടത്തി സർക്കാർ. കണ്ണൂർ, തൃശൂർ എന്നീ ജില്ലകളിലെ കമ്മിഷണർമാരെ മാറ്റി. ആലപ്പുഴ ജില്ല പൊലീസ് മേധാവിയായി ചൈത്ര തെരേസ ജോണിനെ നിയമിച്ചു. എറണാകുളം എസ്‌പിയായിരുന്ന ജെ. ഹിമേന്ദ്രനാഥിനെ കെഎസ്ഇബിയിലെ ചീഫ് വിജിലൻസ് ഓഫീസർ സ്ഥാനത്തേക്ക് മാറ്റി.
പൊലീസ് തലപ്പത്ത് അഴിച്ചുപണി; ചൈത്ര തെരേസ ജോൺ ആലപ്പുഴ ജില്ല പൊലീസ് മേധാവി, ജി ജയദേവ് ഭീകരവിരുദ്ധ സ്ക്വാഡ് എസ്‌പി - എറണാകുളം
എറണാകുളം എസ്‌പി ജെ ഹിമേന്ദ്രനാഥിനെ കെഎസ്ഇബിയില്‍ ചീഫ് വിജിലന്‍സ് ഓഫീസറായി മാറ്റി നിയമിച്ചു.
പൊലീസ് തലപ്പത്ത് അഴിച്ചുപണി;ചൈത്ര തെരേസ ജോൺ ആലപ്പുഴ ജില്ല പൊലീസ് മേധാവി, ജി ജയദേവ് ഭീകരവിരുദ്ധ സ്ക്വാഡ് എസ്‌പി
ആലപ്പുഴ എസ്‌പിയായിരുന്ന ജി ജയദേവിനെ ഭീകരവിരുദ്ധ സേനയുടെ എസ്‌പിയാക്കി. കണ്ണൂർ കമ്മിഷണറായായിരുന്ന ആർ ഇളങ്കോയെ പൊലീസ് ഹൗസിങ് കോർപ്പറേഷൻ എംഡിയാക്കി. അജിത് കുമാറാണ് പുതിയ കണ്ണൂർ സിറ്റി കമ്മിഷണർ.
അങ്കിത്ത് അശോകനെ തൃശൂർ സിറ്റി കമ്മിഷണറായും നിയമിച്ചു. കൊല്ലം റൂറൽ എസ്‌പിയായി എംഎൽ സുനിലിനെ നിയമിച്ചു. ആർ മഹേഷാണ് കണ്ണൂർ റൂറൽ എസ്‌പി.