കേരളം

kerala

ETV Bharat / state

വിഴിഞ്ഞത്ത് വൻ സംഘർഷം : സ്റ്റേഷനിൽ അക്രമം, കല്ലേറിൽ പൊലീസുകാർക്ക് പരിക്ക് - വിഴിഞ്ഞം പൊലീസ്

വിഴിഞ്ഞം പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയ സമരസമിതി പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പുകൾ തകർത്തു. പൊലീസുകാർക്കും മാധ്യമപ്രവർത്തകർക്കും പരിക്ക്

massive conflict in vizhinjam protest  vizhinjam protest  vizhinjam port protest  vizhinjam port issue  വിഴിഞ്ഞത്ത് വൻ സംഘർഷം  സ്റ്റേഷനിൽ അക്രമം  കല്ലേറിൽ പൊലീസുകാർക്ക് പരിക്ക്  വിഴിഞ്ഞം സമരം  വിഴിഞ്ഞം തുറമുഖ സമരം  വിഴിഞ്ഞം തുറമുഖ പദ്ധതി  വിഴിഞ്ഞം സംഘർഷം  വിഴിഞ്ഞത്ത് വൻ സംഘർഷാവസ്ഥ  വിഴിഞ്ഞം പൊലീസ്  vizhinjam police
വിഴിഞ്ഞത്ത് വൻ സംഘർഷം; സ്റ്റേഷനിൽ അക്രമം, കല്ലേറിൽ പൊലീസുകാർക്ക് പരിക്ക്

By

Published : Nov 27, 2022, 10:50 PM IST

തിരുവനന്തപുരം :വിഴിഞ്ഞത്ത് വൻ സംഘർഷാവസ്ഥ. കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സമരസമിതി വിഴിഞ്ഞം പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി. തുടർന്നാണ് പൊലീസ് സ്റ്റേഷന് മുന്നിൽ സംഘർഷം ഉണ്ടായത്.

സമരക്കാർ അഞ്ച് പൊലീസ് ജീപ്പുകൾ തകർത്തു. പൊലീസ് സ്റ്റേഷൻ വളഞ്ഞ സമരക്കാർ പൊലീസ് ബസിന് നേരെ കല്ലെറിഞ്ഞു. സംഭവത്തിൽ പൊലീസുകാർക്കും സംഘർഷം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു.

വിഴിഞ്ഞത്ത് വൻ സംഘർഷാവസ്ഥ

വിഴിഞ്ഞം, കരമന സ്റ്റേഷനുകളിലെ പൊലീസ് വാഹനങ്ങളാണ് സമരക്കാർ തകർത്തത്. വൈകിട്ട് നാല് മണിയോടെയാണ് ഇന്നലെ (നവംബർ 26) നടന്ന സംഘർഷത്തിൽ പങ്കാളിയായ സെൽട്ടൻ അടക്കമുള്ള സമരസമിതി പ്രവർത്തകരെ അറസ്റ്റ് ചെയ്‌തത്. ഇതിന് പിന്നാലെ വിഴിഞ്ഞം പൊലീസ് സ്റ്റേഷന് മുന്നിൽ വൻ സംഘർഷം ഉണ്ടാവുകയായിരുന്നു.

പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഇതിനിടെ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. മുഖത്ത് പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്ക് മാറ്റി. പരിക്കേറ്റ പൊലീസുകാരെ കൊണ്ടുപോയ ആംബുലൻസുകളും സമരക്കാർ തടഞ്ഞു.

ALSO READ:വിഴിഞ്ഞം സംഘർഷത്തിൽ ലത്തീൻ ബിഷപ്പ് ഒന്നാം പ്രതി ; കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെ കേസ്

അതേസമയം വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യവിൽപന ശാലകളുടെ പ്രവർത്തനം നവംബർ 28 മുതൽ ഡിസംബർ നാല് വരെ (ഏഴ് ദിവസം) നിരോധിച്ചതായി ജില്ല കലക്‌ടർ ജെറോമിക് ജോർജ് അറിയിച്ചു. അതിരൂപതയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല ഉപരോധസമരം കണക്കിലെടുത്താണ് നടപടിയെന്നും അറിയിപ്പിൽ പറയുന്നു.

ABOUT THE AUTHOR

...view details