കേരളം

kerala

ETV Bharat / state

മാസ്‌ക് പരിശോധന കര്‍ശനമാക്കി പൊലീസ് - പേരൂർക്കട സിഐ

തിരുവനന്തപുരത്ത് മാസ്‌ക് ധരിക്കാതെയെത്തിയ യാത്രക്കാരനെതിരെ കേസെടുത്തു

mask mandatory  മാസ്‌ക് പരിശോധന  ഇരട്ടയക്ക നിർദേശം  പൊലീസ് നടപടി  പേരൂർക്കട സിഐ
മാസ്‌ക് പരിശോധന കര്‍ശനമാക്കി പൊലീസ്

By

Published : Apr 30, 2020, 12:51 PM IST

തിരുവനന്തപുരം: മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയുമായി പൊലീസ്. വാഹന പരിശോധന കർശനമാക്കി. തിരുവനന്തപുരത്ത് മാസ്‌ക് ധരിക്കാതെയെത്തിയ യാത്രക്കാരനെതിരെ കേസെടുത്തു. പൊലീസ് നടപടി കടുപ്പിച്ചതോടെ ഏറെപ്പേരും മാസ്കോ തൂവാലയോ തോർത്തോ ധരിച്ചാണ് പുറത്തിറങ്ങുന്നത്. പിഴ ഈടാക്കാനുള്ള തീരുമാനം ഗുണം ചെയ്‌തതായി പേരൂർക്കട സിഐ വി.സൈജുനാഥ് പറഞ്ഞു.

മാസ്‌ക് പരിശോധന കര്‍ശനമാക്കി പൊലീസ്

അതേസമയം കയ്യിലുണ്ടായിട്ടും മാസ്‌ക് ധരിക്കാതെ ചിലർ ഇപ്പോഴുമെത്തുന്നുണ്ട്. ഇവര്‍ക്ക് തല്‍കാലം മാസ്‌ക് ധരിക്കാൻ നിർദേശം നൽകി വിട്ടയക്കുകയാണ് പൊലീസ്. ഇരട്ടയക്ക നിർദേശം ലംഘിച്ച് വാഹനത്തിൽ അനാവശ്യമായി കറങ്ങിനടന്ന യാത്രക്കാരനെതിരെയും കേസെടുത്തു.

ABOUT THE AUTHOR

...view details