തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കായി മാസ്‌കുകൾ ഒരുങ്ങുന്നു. സമഗ്ര ശിക്ഷ കേരളത്തിന്‍റെ നേതൃത്വത്തിൽ 50 ലക്ഷം മാസ്‌കുകളാണ് തയ്യാറാക്കുന്നത്. അടുത്ത അധ്യയന വർഷം വിദ്യാലയങ്ങളിലേക്കെത്തുന്ന വിദ്യാർഥികൾക്ക് മാസ്‌ക് നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. കൊവിഡ് ഭീതി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.
വിദ്യാര്‍ഥികൾക്കായി 50 ലക്ഷം മാസ്‌കുകൾ ഒരുങ്ങുന്നു - അധ്യയന വർഷം
ഒരു വിദ്യാർഥിക്ക് രണ്ട് മാസ്‌ക് വീതം സൗജന്യമായാണ് നൽകുക.

വിദ്യാര്‍ഥികൾക്കായി 50 ലക്ഷം മാസ്‌ക്കുകൾ ഒരുങ്ങുന്നു
വിദ്യാര്‍ഥികൾക്കായി 50 ലക്ഷം മാസ്‌കുകൾ ഒരുങ്ങുന്നു
ഒരു വിദ്യാർഥിക്ക് രണ്ട് മാസ്‌ക് വീതം സൗജന്യമായാണ് നൽകുക. സമഗ്ര ശിക്ഷ കേരളവും എൻഎസ്‌എസ് വളന്‍റിയർമാരും ചേർന്നാണ് മാസ്‌ക് നിർമാണം. മെയ് അവസാനത്തോടെ അമ്പത് ലക്ഷം മാസ്‌കുകൾ തയ്യാറാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സമഗ്ര ശിക്ഷ കേരളം ഡയറക്‌ടർ കുട്ടികൃഷ്‌ണൻ പറഞ്ഞു. സമഗ്ര ശിക്ഷ കേരളത്തിന്‍റെ സംസ്ഥാനത്തെ 168 ബിആർസികൾക്ക് കീഴിലെ തയ്യൽ ടീച്ചർമാർ, തയ്യൽ അറിയുന്ന റിസോഴ്‌സ് അധ്യാപകർ, വിദ്യാർഥികൾ എന്നിവരും നിർമാണത്തില്‍ പങ്കാളികളാകുന്നു.