തിരുവനന്തപുരം: കൊവിഡ് കാലഘട്ടത്തിൽ മാത്രമല്ല തെരഞ്ഞെടുപ്പ് പ്രചാരണത്തിലും താരമായി മാറിയിരിക്കുകയാണ് മാസ്‌ക്. സ്ഥാനാർഥിയുടെ ഫോട്ടോയും ചിഹ്നവും പതിപ്പിച്ച മാസ്‌ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ പുതിയ മുഖമായി മാറി കഴിഞ്ഞു. അതിനുദാഹരണമാണ് കോവില്ലൂർ വാർഡിലെ സ്ഥാനാർഥിയും മുൻ കോവിലൂർ വാർഡ് മെമ്പറുമായ രാജ് മോഹൻ. സ്വന്തം ഫോട്ടോയും ചിഹ്നവും പതിപ്പിച്ച മാസ്‌ക് ധരിച്ചാണ് ഇത്തവണ രാജ് മോഹൻ വോട്ടഭ്യർഥന നടത്തുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മാസ്‌ക് തന്നെ താരം
തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ പുതിയ മുഖമായി മാസ്ക്
തെരഞ്ഞെടുപ്പ് പ്രചരണത്തിലും താരമായി മാസ്ക്
കോൺഗ്രസ് വെള്ളറട മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് കൂടിയായ രാജ്മോഹൻ ഒരു തവണ വെള്ളറട ഗ്രാമപഞ്ചായത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി ചുമതല വഹിച്ചിരുന്നു. 2000 മുതൽ പഞ്ചായത്തിലെ വിവിധ വാർഡുകളിലായി നാലുതവണ ജനവിധി നേടിയിട്ടുള്ള രാജ്മോഹൻ മൂന്നു തവണ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. രാജ്‌മോഹനെ പോലെ തന്നെ സാമൂഹിക അകലം പാലിച്ചും മാസ്‌കുകള്‍ ധരിച്ചും സജീവ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി പി.പൊന്നുമണിയും ബിജെപി സ്ഥാനാർത്ഥി രാജേഷും.
Last Updated : Nov 20, 2020, 2:16 PM IST