തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ രഹസ്യ കരാറെന്ന ആരോപണവുമായി പികെ കൃഷ്ണദാസ്. പാർട്ടി മുന്നേറ്റം നടത്തുന്ന നാല്പതോളം മണ്ഡലങ്ങളിൽ മാർക്സിസ്റ്റ്- കോൺഗ്രസ് ധാരണ. രാഹുൽ ഗാന്ധിയും യെച്ചൂരിയും ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾക്ക് ഇതിൽ പങ്കുണ്ട്. മുഖ്യമന്ത്രിയുടെയും മുല്ലപ്പള്ളിയുടെയും പ്രസ്‌താവന ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ മാർക്സിസ്റ്റ്- കോൺഗ്രസ് രഹസ്യ കരാർ; പികെ കൃഷ്ണദാസ് - Marxist-Congress secret pact in winning constituencies
പാർട്ടി മുന്നേറ്റം നടത്തുന്ന നാല്പതോളം മണ്ഡലങ്ങളിൽ മാർക്സിസ്റ്റ്- കോൺഗ്രസ് ധാരണയെന്ന് പി കെ കൃഷ്ണദാസ് ആരോപിച്ചു.
ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ മാർക്സിസ്റ്റ്- കോൺഗ്രസ് രഹസ്യ കരാർ; പി കെ കൃഷ്ണദാസ്
ധാരണ നിലവിൽ വന്നാലും തെരഞ്ഞെടുപ്പിൽ നിർണായക ശക്തിയാകും. അതേസമയം കാസർകോട്ട് മാർക്സിസ്റ്റ് പിന്തുണ നേടിയ മുല്ലപ്പള്ളിക്കേറ്റ തിരിച്ചടിയാണ് പാനൂർ കൊലപാതകമെന്ന് കൃഷ്ണദാസ് പറഞ്ഞു. സുകുമാരൻ നായരെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മാർക്സിസ്റ്റ് നേതാക്കൾ വളഞ്ഞിട്ട് ആക്രമിക്കുന്നു എന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി.