തിരുവനന്തപുരം: മാർത്താണ്ഡം കുഴിത്തുറയിലെ ജ്വല്ലറിയില്‍ നിന്നും 140 പവന്‍ സ്വര്‍ണം കവര്‍ന്നു. മാർത്താണ്ഡം സ്വദേശി ജോൺ ക്രിസ്റ്റഫറിന്‍റെ ഉടമസ്ഥതയിലുള്ള ചിലങ്ക ജ്വല്ലറിയിലാണ് മോഷണം നടന്നത്. ഉടമയുടെ വീടിന് സമീപത്താണ് സ്ഥാപനം സ്ഥിതിചെയ്യുന്നത്. ബൈക്കിൽ ഹെൽമെറ്റ് ധരിച്ച് എത്തിയ മോഷ്‌ടാവ് ഉറങ്ങിക്കിടന്നിരുന്ന ക്രിസ്റ്റഫറിന്‍റെയും കുടുംബാംഗങ്ങളുടെയും മുഖത്ത് മയക്കുമരുന്ന് സ്പ്രേ ചെയ്‌ത ശേഷമാണ് ജ്വല്ലറിയില്‍ പ്രവേശിച്ചത്.
മാര്‍ത്താണ്ഡത്ത് ജ്വല്ലറിയില്‍ മോഷണം; 140 പവന്‍ കവര്‍ന്നു - marthandam jewellery theft
മാർത്താണ്ഡം സ്വദേശി ജോൺ ക്രിസ്റ്റഫറിന്‍റെ ഉടമസ്ഥതയിലുള്ള ചിലങ്ക ജ്വല്ലറിയിലാണ് മോഷണം നടന്നത്
മാര്‍ത്താണ്ഡത്ത് ജ്വല്ലറി മോഷണം; 140 പവന്‍ കവര്‍ന്നു
പരാതിയുടെ അടിസ്ഥാനത്തിൽ തക്കല ഡിഎസ്‌പി രാമചന്ദ്രൻ, മാർത്താണ്ഡം എസ്‌ഐ ശിവശങ്കർ, സ്പെഷ്യൽ സ്‌ക്വാഡ് എസ്‌ഐ വിജയൻ, ഡോഗ് സ്‌ക്വാഡ് എന്നിവർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. സ്പെഷ്യൽ സ്‌ക്വാഡ് എസ്‌ഐയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സംഭവത്തില്‍ അനേഷണം ആരംഭിച്ചു.