കേരളം

kerala

ETV Bharat / state

എം.ജി സര്‍വ്വകലാശാലയിലെ നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്കും മാർക്ക് ദാനം - എം.ജി സര്‍വ്വകലാശാലയിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് മാർക്ക് ദാനം വാർത്ത

എം.ജി സര്‍വ്വകലാശാല ചട്ടം അനുസരിച്ച് പാസ് ബോര്‍ഡിനു മാത്രമാണ് മാര്‍ക്ക് നല്‍കാന്‍ അധികാരമുള്ളത്. എന്നാൽ ഇത് മറികടന്നാണ് സര്‍വ്വകലാശാലയുടെ നടപടി.

എം.ജി സര്‍വ്വകലാശാലയിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് മാർക്ക് ദാനം

By

Published : Oct 16, 2019, 1:39 PM IST

തിരുവനന്തപുരം: എം.ജി സര്‍വ്വകലാശാലയിലെ നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്കും മാര്‍ക്ക്ദാനം. സര്‍വ്വകലാശാലാ ചട്ടങ്ങള്‍ മറികടന്നാണ് സിന്‍ഡിക്കേറ്റ് ഉപസമിതി മാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. 2008, 2009 അധ്യയന വര്‍ഷത്തില്‍ നഴ്‌സിങ് പരീക്ഷയില്‍ വിജയിക്കാതിരുന്നവര്‍ക്ക് വേണ്ടി നടത്തിയ മേഴ്‌സി ചാന്‍സ് പരീക്ഷയിലും പരാജയപ്പെട്ടവര്‍ക്കാണ് മോഡറേഷന് പുറമെ അഞ്ച് മാര്‍ക്ക് കൂടി നല്‍കി വിജയപ്പിക്കാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതി തീരുമാനിച്ചത്.

ഒക്ടോബര്‍ 11ന് ചേര്‍ന്ന ഉപസമിതി യോഗമാണ് ഈ തീരുമാനമെടുത്തത്. ഉപസമിതി ശുപാര്‍ശ അംഗീകരിച്ച് സര്‍വ്വകലാശാല പരീക്ഷ കണ്‍ട്രോളര്‍ ഉത്തരവും ഇറക്കി. എം.ജി സര്‍വ്വകലാശാല ചട്ടം അനുസരിച്ച് പാസ് ബോര്‍ഡിനു മാത്രമാണ് മാര്‍ക്ക് നല്‍കാന്‍ അധികാരമുള്ളത്. ഇത് മറികടന്നാണ് സര്‍വ്വകലാശാലയുടെ നടപടി.

എം.ജി സര്‍വ്വകലാശാലയിലെ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിക്ക് മന്ത്രി കെ.ടി ജലീല്‍ ഇടപെട്ട് മാര്‍ക്ക് ദാനം ചെയ്‌തു വിജയിപ്പിച്ചുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിനു പിന്നാലെയാണ് പുതിയ ആരോപണം

ABOUT THE AUTHOR

...view details