തിരുവനന്തപുരം: സർക്കാർ പ്ലാസ്റ്റിക് ഉല്‍പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത് വേണ്ടത്ര മുന്നൊരുക്കമില്ലാതെയെന്ന് വ്യാപാരികൾ. നിരോധനത്തിന് മുമ്പ് സര്‍ക്കാര്‍ കൃത്യമായിയുള്ള ബദൽ മാർഗങ്ങൾ ഏർപ്പെടുത്തുകയോ മതിയായ ബോധവത്കരണം നടത്തുകയോ ചെയ്‌തിട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ പ്ലാസ്റ്റിക് നിരോധനത്തിനെതിരെ വ്യാപാരികള്‍ - നിരോധിത പ്ലാസ്റ്റിക്
സര്‍ക്കാര്‍ കൃത്യമായിയുള്ള ബദൽ മാർഗങ്ങൾ ഏർപ്പെടുത്തുകയോ മതിയായ ബോധവത്കരണം നടത്തുകയോ ചെയ്‌തിട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റപ്പെടുത്തി
![സംസ്ഥാനത്തെ പ്ലാസ്റ്റിക് നിരോധനത്തിനെതിരെ വ്യാപാരികള്‍ സംസ്ഥാനത്തെ പ്ലാസ്റ്റിക് നിരോധനത്തിനെതിരെ വ്യാപാരികള്‍ marchants against plastic ban in kerala തിരുവനന്തപുരം നിരോധിത പ്ലാസ്റ്റിക് thiruvananthapuram latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5558502-thumbnail-3x2-tvm.jpg)
സംസ്ഥാനത്തെ പ്ലാസ്റ്റിക് നിരോധനത്തിനെതിരെ വ്യാപാരികള്‍
സംസ്ഥാനത്തെ പ്ലാസ്റ്റിക് നിരോധനത്തിനെതിരെ വ്യാപാരികള്‍
അതേസമയം നിരോധിത പ്ലാസ്റ്റിക് കൈവശം വച്ചാലും ജനുവരി 15വരെ പിഴയീടാക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് വ്യാഴാഴ്‌ച നടത്താനിരുന്ന കടയടച്ചുള്ള പ്രതിഷേധം വ്യാപാരികള്‍ പിന്‍വലിച്ചു. പ്ലാസ്റ്റിക് നിരോധനത്തോട് എതിര്‍പ്പില്ലെന്നും എന്നാല്‍ മതിയായ മുന്നൊരുക്കമില്ലാത്തതിനാല്‍ കോടികളുടെ നഷ്ടമുണ്ടാകുമെന്നും വ്യാപാരികള്‍ പറഞ്ഞു. നിരോധനം സാർവത്രികമാക്കുമ്പോൾ തങ്ങൾക്ക് കൂടുതൽ സമയം അനുവദിക്കണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്.
Last Updated : Jan 1, 2020, 2:30 PM IST