കോൺഗ്രസ് നേതൃത്വം നൽകിയത് കൊണ്ടാണ് ഇന്ത്യ 72 വർഷം നിലനിന്നത്: കെ.സുധാകരൻ - കോൺഗ്രസ് നേതൃത്വം നൽകിയത് കൊണ്ടാണ് ഇന്ത്യ എഴുപത്തി രണ്ട് വർഷം നിലനിന്നതെന്ന് കെ.സുധാകരൻ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് ലോങ് മാര്‍ച്ച് സംഘടിപ്പിച്ചു
കെ. സുധാകരന്
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വം നൽകിയത് കൊണ്ടാണ് ഇന്ത്യ 72 വർഷം നിലനിന്നതെന്ന് കെ.സുധാകരൻ എംപി. പാർലമെന്റിൽ ഇപ്പോൾ കേൾക്കുന്ന ശബ്ദം ജയ് ശ്രീറാം വിളിയാണ്. ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തുന്നതെന്നും കെ.സുധാകരൻ പറഞ്ഞു. പൗരത്വബില്ലിനെതിരെ സംഘടിപ്പിച്ച ലോങ് മാർച്ച് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആറ്റിങ്ങൽ എംപി അടൂർ പ്രകാശാണ് ലോങ് മാർച്ച് നയിച്ചത്.