തിരുവനന്തപുരം: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനെ അനുകൂലിച്ച് സിപിഐ.സര്‍വ്വകക്ഷിയോഗത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനെ അനുകൂലിച്ച് സംസാരിച്ചത്. ശബരിമല വിധി നടപ്പിലാക്കാമെങ്കില്‍ മരട് ഫ്‌ളാറ്റ് സംബന്ധിച്ച വിധി എന്തുകൊണ്ട് നടപ്പാക്കിക്കൂട എന്ന നിലപാടാണ് കാനം രാജേന്ദ്രന്‍ ആവര്‍ത്തിച്ചത്.
മരട് ഫ്ലാറ്റ് വിധി എന്തുകൊണ്ട് നടപ്പാക്കിക്കൂടെന്ന് കാനം - kochi maradu
ഫ്ലാറ്റ് പൊളിച്ചാലുള്ള പാരിസ്ഥിതികാഘാതം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വഴി സുപ്രീം കോടതിയെ ബോധ്യപ്പെടുത്താന്‍ സർവ്വകക്ഷിയോഗത്തിൽ തീരുമാനം
എന്നാല്‍ മരടിലെ ഫ്ലാറ്റ് പൊളിക്കുന്നത് ഒഴിവാക്കാനുള്ള മാർഗ്ഗങ്ങൾ തേടാനാണ് സർവ്വകക്ഷി യോഗത്തിൽ തീരുമാനമെടുത്തത് .ഫ്ലാറ്റ് പൊളിച്ചാലുള്ള പാരിസ്ഥിതികാഘാതം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വഴി സുപ്രീം കോടതിയെ ബോധ്യപ്പെടുത്താനും സർവ്വകക്ഷിയോഗത്തിൽ തീരുമാനിച്ചു. ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരേയും ഉദ്യോഗസ്ഥർക്കെതിരേയും നടപടി വേണമെന്ന ആവശ്യം യോഗത്തിലുയർന്നു. മരട് ഫ്ലാറ്റ് നിവാസികളെ സംരക്ഷിക്കണമെന്ന പൊതു വികാരമാണ് സർവകക്ഷി യോഗത്തിലുണ്ടായത്. കെട്ടിട നിർമ്മാതാക്കളുടെ ഭാഗത്ത് ഗുരുതര തെറ്റ് സംഭവിച്ചുവെന്നും ഇവരെ കരിമ്പട്ടികയിൽ പെടുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. താമസക്കാർക്ക് നഷ്‌ടപരിഹാരം നൽകാനുള്ള ഉത്തരവാദിത്തം കെട്ടിട ഉടമകളിൽ നിഷിപ്‌തമാക്കണമെന്നും ക്രമവിരുദ്ധമായി നിർമ്മാണ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.
ഫ്ലാറ്റുടമകൾക്ക് അനുകൂലമായ സാഹചര്യം ഉണ്ടാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ആവശ്യപ്പെട്ടു.വിധി നടപ്പാക്കണമെന്ന് പറഞ്ഞ നിർമ്മാതാക്കൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം യോഗം മുന്നോട്ട് വച്ചു. സർവ്വകക്ഷി യോഗ തീരുമാനങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് ഫ്ലാറ്റ് ഉടമകൾ പറഞ്ഞു. സമരം താൽകാലികമായി നിർത്തി വെക്കാനും തീരുമാനമായി.