മരട് ഫ്ളാറ്റ്: കിടപ്പാടം നഷ്ടപ്പെടുത്തുന്നതിനോടൊപ്പം സർക്കാരില്ലെന്ന് മന്ത്രി എ സി മൊയ്തീന്‍ - a c moideen
ഫ്ളാറ്റ് പൊളിച്ച് നീക്കുന്നത് മൂലമുള്ള പാരിസ്ഥിതിക പ്രശ്നം പഠിക്കാൻ മദ്രാസ് ഐഐടിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി എ സി മൊയ്തീന്‍.
തിരുവനന്തപുരം: മരട് ഫ്ളാറ്റ് പൊളിച്ച് നീക്കണമെന്ന സുപ്രീംകോടതി ഉത്തരവിൽ ഫ്ളാറ്റ് ഉടമകളെ സംരക്ഷിക്കണമെന്നാണ് സർക്കാർ നിലപാടെന്ന് തദ്ദേശഭരണ മന്ത്രി എ സി മൊയ്തീൻ. നിരപരാധികളുടെ കിടപ്പാടം നഷ്ടപ്പെടുത്തുന്ന നിലപാടിനൊപ്പം സർക്കാരില്ല. ഫ്ളാറ്റ് പൊളിച്ച് നീക്കുന്നത് മൂലമുള്ള പാരിസ്ഥിതിക പ്രശ്നം പഠിക്കാൻ മദ്രാസ് ഐഐടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മരട് ഫ്ളാറ്റ് വിഷയത്തിൽ എം സ്വരാജിന്‍റെ സബ്മിഷന് മറുപടി നൽകുന്നതിനിടെയാണ് മന്ത്രി സർക്കാർ നിലപാട് വ്യക്തമാക്കിയത്. 349 കുടുംബങ്ങൾക്കും കേസിൽ കക്ഷി ചേരുന്നതിനാവശ്യമായ നിയമസഹായം ലഭ്യമാക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.