കേരളം

kerala

ETV Bharat / state

കാലവർഷം ഇന്നെത്തിയേക്കും ; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് - കാലാവസ്ഥ കേരളം

ഇടിമിന്നലിനും ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യത

Mansoon kerala കാലാവസ്ഥ കേരളം
Rain kerala

By

Published : Jun 1, 2020, 9:35 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിനും ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്.

30 മുതൽ 40 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് വീശാം. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി ഗുജറാത്ത് തീരത്തേക്ക് നീങ്ങാൻ ഇടയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും സംസ്ഥാനത്ത് ഇന്ന് തന്നെ കാലവർഷം എത്താനാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ABOUT THE AUTHOR

...view details