തിരുവനന്തപുരം:സംസ്ഥാനത്ത് തുലാവര്‍ഷം എത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. ഇന്നലെയാണ് (ഒക്‌ടോബര്‍ 29) തുലാവര്‍ഷം എന്ന വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ ഇന്ത്യ തീരം തൊട്ടത്.
സംസ്ഥാനത്ത് തുലാവര്‍ഷമെത്തി; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് - Meteorological department Report
സംസ്ഥാനത്ത് തുലാവര്‍ഷമെത്തിയ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട്
തമിഴ്‌നാട്, പുതുച്ചേരി, കര്‍ണാടക, ആന്ധ്രാപ്രദേശിന്‍റെ തീരമേഖലകള്‍ എന്നിവിടങ്ങളിലാണ് ഇന്നലെ തുലാവര്‍ഷമെത്തിയത്. സംസ്ഥാനത്തിന്‍റെ കിഴക്കന്‍ മേഖലകളിലാവും മഴ ശക്തമാവുക. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെയോടെ മഴ ശക്തിപ്പെടും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നവംബര്‍ ഒന്നിന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളില്‍ സംസ്ഥാന വ്യപകമായി മഴ ശക്തമാകും. ഇത്തവണ തുലാവര്‍ഷത്തില്‍ മികച്ച മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍.