കേരളം

kerala

ETV Bharat / state

'ഇത് വരിക്കാശ്ശേരി മനയല്ല, ചലച്ചിത്ര അക്കാദമിയാണ്'; രഞ്ജിത്തിനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ മനോജ് കാന

Kerala Chalachitra Academy : ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ രൂക്ഷ വിമര്‍ശനം. രഞ്ജിത്തിനെ പുറത്താക്കണമെന്ന് അക്കാദമി കൗണ്‍സില്‍ അംഗം മനോജ് കാന.

മനോജ് കാന  കേരള ചലച്ചിത്ര അക്കാദമി  കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്  Manoj Kana Criticized Ranjith  Kerala Chalachitra Academy  Ranjith  IFFK  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
Kerala Chalachitra Academy Members Against Chairman Ranjith

By ETV Bharat Kerala Team

Published : Dec 15, 2023, 5:39 PM IST

രഞ്ജിത്തിനെതിരെ വിമര്‍ശനവുമായി മനോജ് കാന

തിരുവനന്തപുരം : ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ചലച്ചിത്ര അക്കാദമി അംഗങ്ങള്‍. രഞ്ജിത്തിനെതിരെ പരസ്യ പ്രതിഷേധവുമായി ഇന്നലെ സമാന്തരയോഗം ചേർന്ന മനോജ്‌ കാന, എൻ അരുൺ, എന്നിവര്‍ അടക്കമുള്ള അംഗങ്ങളാണ് ഇന്നും അദ്ദേഹത്തിനെതിരെ രംഗത്തെത്തിയത്. മുണ്ടിന്‍റെ കോന്തലയും പിടിച്ച് ആറാം തമ്പുരാനായി ഇതിലൂടെ നടക്കുന്നത് കൊണ്ടാണ് ചലച്ചിത്രമേള ഭംഗിയായി നടക്കുന്നതെന്നാണ് അക്കാദമി ചെയർമാൻ രഞ്ജിത്തിന്‍റെ ധാരണയെന്നും ഇത് വരിക്കാശ്ശേരി മന അല്ലെന്നും ചലച്ചിത്ര അക്കാദമിയാണെന്നും മനോജ് കാന പറഞ്ഞു.

ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മനോജ് കാന (Manoj Kana Criticized Ranjith). ചെയർമാനോട് യാതൊരുവിധ വിധേയത്വവും ഇല്ല. വിവരക്കേടും അസംബന്ധവുമാണ് ചെയർമാൻ പറയുന്നത്. രഞ്ജിത്തിന്‍റേത് അക്കാദമിയെ അവഹേളിക്കുന്ന സംസാരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കലാകാരന്മാരെ മ്ലേച്ഛമായ രീതിയിൽ അപമാനിക്കുകയാണ് രഞ്ജിത്തെന്നും മനോജ് കാന പറഞ്ഞു (Kerala Chalachitra Academy).

ചെയർമാനെതിരെയുള്ള കാര്യങ്ങൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. രഞ്ജിത്ത് വാര്‍ത്താസമ്മേളനം നടത്തുന്നതിന് മുമ്പ് അംഗങ്ങളോട് സംസാരിച്ചിട്ടില്ല. തങ്ങൾ അക്കാദമിക്ക് എതിരല്ല. ചെയർമാൻ കാണിക്കുന്ന മാടമ്പിത്തരത്തിനാണ് എതിര് നിൽക്കുന്നത്. കൗൺസിലിൽ ആരെ എടുക്കണം എന്നത് ചെയർമാൻ ഒറ്റയ്ക്ക് എടുക്കേണ്ട തീരുമാനം അല്ലെന്നും മനോജ് കാന പറഞ്ഞു (Kerala Chalachitra Academy Chairman Ranjith).

ഒന്നുകിൽ രഞ്ജിത്ത് തിരുത്തണം, അല്ലെങ്കിൽ രഞ്ജിത്തിനെ പുറത്താക്കണം. രഞ്ജിത്തിന് എതിരായ കാര്യങ്ങൾ പരാതിയായി മന്ത്രിക്ക് നൽകിയിട്ടുണ്ട്. 9 പേരാണ് ഇന്നലെ (ഡിസംബര്‍ 14) കൂടിയാലോചന നടത്തിയത്. ചെയർമാൻ സ്ഥാനത്ത് ഇരുന്നുകൊണ്ട് അക്കാദമിയെ തന്നെ അവഹേളിക്കുന്ന സംസാരമാണ് അദ്ദേഹം നടത്തിയത് (IFFK).

വിഷയത്തിൽ പരിഹാരം കാണാനാണ് തങ്ങൾ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. മേള നടക്കുന്ന സാഹചര്യത്തിൽ ശോഭ കെടുത്തുന്ന വിവാദങ്ങളിലേക്ക് പോകാൻ താത്പര്യമില്ല. പക്ഷേ അത്തരത്തിലല്ല ചെയർമാന്‍റെ ഭാഗത്ത് നിന്നും ഉണ്ടായ സമീപനങ്ങൾ. അക്കാദമിയോടും സർക്കാരിനോടുമാണ് തങ്ങൾക്ക് കടപ്പാടും ബഹുമാനവുമെന്നും മനോജ്‌ കാന പറഞ്ഞു.

കുക്കു പരമേശ്വരൻ എന്ന അംഗത്തിന് ഇതിനിടയിൽ ഒരു പ്രശ്‌നം വന്നു. ഇക്കാര്യം വളരെ കൃത്യമായി അറിയിക്കേണ്ട ഇടത്ത് അറിയിക്കുകയും ചെയ്‌തു. എന്നാൽ പിന്നീട് ചെയർമാൻ അവരെ വിളിച്ച് ഏകപക്ഷീയമായി പറഞ്ഞത് നിങ്ങളുടെ സേവനം ഇനി ആവശ്യമില്ലെന്നാണ്. ചെയർമാന്‍റെ ഇത്തരം നടപടികളിൽ അംഗങ്ങളിൽ എല്ലാവർക്കും എതിർപ്പുണ്ട്.

അക്കാദമി ചെയർമാൻ രഞ്ജിത്ത് പറയുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്ന് ജനറൽ കൗൺസിൽ അംഗം എൻ അരുണും പറഞ്ഞു. ചെയർമാനെതിരെ ഇന്നലെ പരാതി നൽകിയിരുന്നു. കൗൺസിലിലേക്ക് ആളെ എടുക്കുന്നത് അടക്കം തീരുമാനിക്കേണ്ടത് തനിച്ചല്ല. ഏകാധിപതി എന്ന രീതിയിലാണ് രഞ്ജിത്ത് ഇന്ന് സംസാരിച്ചതെന്നും എൻ അരുൺ പറഞ്ഞു.

Also Read :ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമി അംഗങ്ങളുടെ യോഗം ; പദവിയില്‍ നിന്ന് നീക്കണമെന്ന് സര്‍ക്കാരിന് കത്ത്

അക്കാദമിയിലെ 15 ജനറൽ കൗൺസിൽ അംഗങ്ങളിൽ 9 പേരാണ് ഇന്നലെ സമാന്തരയോഗം ചേർന്നത്. രഞ്ജിത്ത് നടത്തുന്ന വില കുറഞ്ഞ അഭിപ്രായ പ്രകടനങ്ങൾക്ക് തങ്ങൾ കൂടിയാണ് മറുപടി പറയേണ്ടതെന്നും അംഗങ്ങൾ പറയുന്നു.

ABOUT THE AUTHOR

...view details