തിരുവനന്തപുരം:സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഷാജ് കിരണുമായി ഫോണില്‍ ബന്ധപ്പെട്ട വിവാദത്തില്‍ വിജിലന്‍സ് മേധാവി സ്ഥാനത്തു നിന്നു നീക്കിയ എം.ആര്‍. അജിത്കുമാറിന് പകരം എ.ഡി.ജി.പി മനോജ് എബ്രഹാമിനെ വിജിലന്‍സ് മേധാവിയായി നിയമിച്ചു. വിജിലന്‍സ് മേധാവിയുടെ താത്കാലിക ചുമതല വഹിച്ചിരുന്ന ഐ.ജി എച്ച് വെങ്കിടേഷ് വിജിലന്‍സ് ഐ.ജിയായി തുടരും. മനോജ് എബ്രഹാമിനു പകരം പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായി എ.പദ്‌മകുമാറിനെ നിയമിച്ചു.
8 മാസം മുന്‍പ് ബെവ്‌കോ എം.ഡി സ്ഥാനത്തു നിന്ന് മാറ്റിയ എ.ഡി.ജി.പി യോഗേഷ് ഗുപ്‌തയെ വീണ്ടും ബെവ്‌കോ എം.ഡി സ്ഥാനത്ത് നിയമിച്ചു. വിജിലന്‍സ് മേധാവി സ്ഥാനത്ത് നിന്ന് സിവില്‍ പ്രൊട്ടക്ഷന്‍ റൈറ്റ്‌സ് എ.ഡി.ജി.പിയായി നിയമിച്ച എം.ആര്‍. അജിത്കുമാറിന് ബറ്റാലിയന്‍ എ.ഡി.ജി.പിയുടെ ചുമതല കൂടി നല്‍കി. ടി വിക്രമാണ് പുതിയ നോര്‍ത്ത് സോണ്‍ ഐ.ജി.