സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടി മഞ്ജുവാര്യർ - malayalam film industry
ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്തുമെന്ന് ഭയക്കുന്നതായി മഞ്ജുവാര്യർ പരാതിയില്‍ പറയുന്നു.
തിരുവനന്തപുരം : സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടി മഞ്ജുവാര്യർ ഡി.ജി.പിക്ക് പരാതി നൽകി. ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്തുമെന്നും തന്‍റെ ലെറ്റർ ഹെഡും രേഖകളും ദുരുപയോഗപ്പെടുത്തുമെന്നും ഭയക്കുന്നതായാണ് പരാതി. തന്നെ സംഘടിതമായി അപമാനിക്കുകയും ഒപ്പമുള്ളവരെ ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്നാണ് നടിയുടെ ആരോപണം. ഒടിയൻ സിനിമയ്ക്കു ശേഷം തനിക്കെതിരെ ഉണ്ടായ സൈബർ ആകമണത്തിനു പിന്നിൽ ശ്രീകുമാർ മേനോനും സുഹൃത്ത് മാത്യു സാമുവലുമാണെന്നും പരാതിയിൽ പറയുന്നു. ഡി.ജി.പി യെ നേരിട്ടു കണ്ടാണ് നടി പരാതി നൽകിയത്.