തിരുവനന്തപുരം:അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയില്‍ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തലവനെ മാറ്റി. പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഫിറോസ് എം. ഷെറീഫിനെയാണ് മാറ്റിയത്. തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഉല്ലാസിനാണ് പകരം അന്വേഷണ ചുമതല.
മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍; അന്വേഷണ സംഘത്തലവനെ മാറ്റി - മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍ വാർത്ത
രണ്ടാം ദിവസം നടന്ന ഏറ്റുമുട്ടലിന് സാക്ഷിയായിരുന്നു ഡിവൈ.എസ്.പി എം.ഷെറീഫ്.
മഞ്ചിക്കണ്ടിയില്‍ രണ്ടു ദിവസമായി നടന്ന ഏറ്റുമുട്ടലുകളില്‍ രണ്ട് പ്രത്യേക എഫ്.ഐ.ആറുകൾ രജിസ്റ്റര്‍ ചെയ്താണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. ഈ രണ്ടു കേസുകളും ഡിവൈഎസ്.പി ഫിറോസ് ആണ് അന്വേഷിച്ചിരുന്നത്. എന്നാല്‍ രണ്ടാം ദിവസത്തെ ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഫിറോസ് സംഭവത്തിനു സാക്ഷിയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ സംഭവത്തില്‍ സാക്ഷിയായ ഒരാള്‍ കേസ് അന്വേഷിക്കുന്നത് ഉചിതമല്ല എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിന്‍ ജെ.തച്ചങ്കരി അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്.