തിരുവനന്തപുരം: കോൺഗ്രസാണ് യഥാർഥ ഇടതുപക്ഷമെന്ന് മുൻ കേന്ദ്രമന്ത്രി മനീഷ് തിവാരി. രാജ്യം ഫാസിസത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നുവെന്നും ഇതു തടയാൻ കോൺഗ്രസിനും യുഡിഎഫിനും മാത്രമെ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസാണ് യഥാർഥ ഇടതുപക്ഷമെന്ന് മനീഷ് തിവാരി - തിരുവനന്തപുരം
രാജ്യം ഫാസിസത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നുവെന്നും ഇതു തടയാൻ കോൺഗ്രസ് ഭരണത്തിൽ വരണമെന്നും അദ്ദേഹം പറഞ്ഞു
രാജ്യത്ത് നിലവിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാൻ ഇടതു മുന്നണികൾക്ക് സാധിക്കില്ല. ഇപ്പോൾ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകൾ ഏറെ നിർണായകമാണ്. ഇന്ത്യയുടെ ആത്മാവ് സംരക്ഷിക്കാനുള്ള യുദ്ധമാണ് നടക്കുന്നത്. കേരളത്തിലെ ഓരോ ജനതയുടെയും വോട്ട് രാജ്യം ഫാസിസത്തിലേക്ക് നീങ്ങുന്നത് തടയാനും മാറ്റം കൊണ്ടുവരാനും ഉതകുന്നതാണ്. അതുകൊണ്ട് തന്നെ ഇടതു മുന്നണികൾക്ക് വോട്ടു ചെയ്യാൻ ആഗ്രഹിക്കുന്നവർ കോൺഗ്രസിന് വോട്ട് ചെയ്യണമെന്നും കോൺഗ്രസാണ് യഥാർത്ഥ ഇടതുപക്ഷമെന്നും മനീഷ് തിവാരി പറഞ്ഞു. കേരളത്തിൽ യുഡിഎഫ് ഭരണത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.