തിരുവനന്തപുരം: പഞ്ചനക്ഷത്ര ഹോട്ടലുകളുകളിൽ താമസിച്ച് മോഷണം നടത്തുന്ന മോഷ്‌ടാവ് പിടിയിൽ. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി വിൻസന്‍റ് ജോൺ ആണ് പിടിയിലായത്. നഗരത്തിലെ സൗത്ത് പാർക്ക് പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച് ഹോട്ടലില്‍ ഉണ്ടായിരുന്ന മറ്റ് താമസക്കാരില്‍ നിന്ന് ലാപ്ടോപ് ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്‌ടിച്ച് വിന്‍സന്‍റ് കടന്നുകളയുകയായിരുന്നു. കൊല്ലത്തേക്ക് കടന്ന ഇയാളുടെ മൊബൈല്‍ നമ്പര്‍ ട്രാക്ക് ചെയ്‌ത് കന്‍റോണ്‍മെന്‍റ് പൊലീസ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൊല്ലം സിറ്റി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.
പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിച്ച് മോഷണം നടത്തുന്നയാള്‍ പിടിയിൽ - കന്‍റോണ്‍മെന്‍റ് പൊലീസ്
തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി വിൻസന്‍റ് ജോൺ ആണ് കൊല്ലം സിറ്റി പൊലീസിന്‍റെ പിടിയിലായത്. തിരുവനന്തപുരത്തെ സൗത്ത് പാർക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇവന്‍റ് മാനേജര്‍ എന്ന വ്യാജേന താമസിച്ചാണ് മറ്റ് താമസക്കാരുടെ ലാപ്‌ടോപ്പ് അടക്കമുള്ള വസ്‌തുക്കള്‍ ഇയാള്‍ മോഷ്‌ടിച്ചത്. സമാനമായ 300ഓളം കേസുകളില്‍ പ്രതിയാണ് വിന്‍സന്‍റ് ജോണ്‍
വിൻസന്‍റ് ജോൺ
പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഇവന്‍റ് മാനേജർ എന്ന വ്യാജേന കടന്നു കൂടി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. സൗത്ത് പാർക്കിൽ നിന്നും സമാന രീതിയിലാണ് ഇയാള്‍ മോഷണം നടത്തിയത്. മുമ്പും ഇതേരീതിയിലുള്ള 300ഓളം മോഷണ കേസുകളിൽ പ്രതിയായ വിൻസന്‍റ് ജോണിനെ നേരത്തെ ഡൽഹി പൊലീസ് പിടികൂടിയിരുന്നു. വാട്‌സ്‌ആപ്പ് ഗ്രൂപ്പുകള്‍ വഴിയുള്ള പ്രചാരണമാണ് ഇയാളെ പിടികൂടാൻ പൊലീസിന് സഹായകമായത്.