കിണറ്റിൽ വീണ ആളെ അഗ്നിരക്ഷാസേനാ രക്ഷപ്പെടുത്തി - പാറശാല
വ്യക്തിയിയുടെ വിവരങ്ങൾ ലഭ്യമല്ല . പരസ്പര വിരുധമായി സംസാരിക്കുന്ന ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറയുന്നു.
തിരുവനന്തപുരം: പാറശാല ഇഞ്ചിവിളക്ക് സമീപം കിണറ്റിൽ വീണ ആളെ അഗ്നിരക്ഷാസേനാ രക്ഷപ്പെടുത്തി. ഏകദേശം 40 വയസ് തോന്നിക്കുന്ന വ്യക്തിയിയുടെ വിവരങ്ങൾ ലഭ്യമല്ല . പരസ്പര വിരുധമായി സംസാരിക്കുന്ന ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറയുന്നു. ഇഞ്ചിവിള സ്വദേശി ഹക്കീബിന്‍റെ ഉടമസ്ഥതയിലുള്ള കിണറിൽ ആണ് ഇയാളെ കണ്ടെത്തിയത് .ഇയാളെ പാറശാല താലൂക്ക് ആശുപത്രിയിലും, തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. പാറശാല അഗ്നിരക്ഷാ നിലയത്തിലെ ഫയർ ഓഫീസർ എസ് വി പ്രദോഷ് ആണ് കിണറിൽ ഇറങ്ങി ഇയാളെ പുറത്തെടുത്തത് .