കേരളം

kerala

ETV Bharat / state

പാസില്ലാതെ‌ അതിർത്തികടന്നെത്തിയ യുവാവിനെ പിടികൂടി - covid news

നാട്ടുകാർ വിവരം അറിയിച്ചിട്ടും മണിക്കൂറുകൾക്ക് ശേഷമാണ് പൊലീസും ആരോഗ്യവകുപ്പും സ്ഥലത്തെത്തിയത് .

പാസില്ലാതെ‌ അതിർത്തികടന്നു  യുവാവിനെ പിടികൂടി  തിരുവനന്തപുരം വാർത്ത  thiruvannthapuram news  covid news  state news
പാസില്ലാതെ‌ അതിർത്തികടന്നെത്തിയ യുവാവിനെ പിടികൂടി

By

Published : May 24, 2020, 4:37 PM IST

Updated : May 24, 2020, 5:38 PM IST

തിരുവനന്തപുരം:പാസില്ലാതെ തമിഴ്‌നാട്ടിൽ നിന്നും അതിർത്തി കടന്നെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി ആരോഗ്യവകുപ്പിന് കൈമാറി. നെയ്യാറ്റിൻകര തവരവിളയിലാണ് സംഭവം തമിഴ്‌നാട്ടിലെ കീരിപ്പാറയിൽ നിന്നും എത്തിയ സെന്തിലിനെയാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

പാസില്ലാതെ‌ അതിർത്തികടന്നെത്തിയ യുവാവിനെ പിടികൂടി
തിരുവനന്തപുരം സ്വദേശിയായ സെന്തിൽ ലോക്ക്‌ ഡൗണിന് മുമ്പാണ് ഗ്രാമ്പൂ പറിക്കുന്നതിലേക്ക് തമിഴ്നാട്ടിലെ കീരിപ്പാറയിൽ പോയതെന്നും അവിടെ ഉണ്ടായിരുന്ന 19 പേരടങ്ങുന്ന സംഘം രണ്ട് ജീപ്പുകളിലായിതെക്കേ അതിർത്തിയായ ചെറിയകൊല്ലവഴിയാണ് കേരളത്തിലേക്ക് പ്രവേശിച്ചത് എന്നും പറയുന്നു. അതേസമയം ഇയാളോടൊപ്പം കേരളത്തിലേക്ക് വന്നവരെക്കുറിച്ച്‌ ഇനിയും വ്യക്തമായ സൂചനയില്ല. നാട്ടുകാർ വിവരം അറിയിച്ചിട്ടും മണിക്കൂറുകൾക്ക് ശേഷമാണ് പൊലീസും ആരോഗ്യവകുപ്പും സ്ഥലത്തെത്തിയത്. ഇതും പ്രതിഷേധത്തിന് കാരണമായി.
Last Updated : May 24, 2020, 5:38 PM IST

ABOUT THE AUTHOR

...view details