ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം കഠിന തടവ് - Man sentenced to life imprisonment
തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി ( നാല്) ജഡ്‌ജി ഷിജു ഷെയ്ക്കിന്‍റെതാണ് ഉത്തരവ്
ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്
തിരുവനന്തപുരം:സംശയത്തിന്‍റെ പേരിൽ ഭാര്യയെ തലയ്ക്കടിച്ചു കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിന തടവും 50000 പിഴയും. തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി ( നാല്) ജഡ്‌ജി ഷിജു ഷെയ്ക്കിന്‍റെതാണ് ഉത്തരവ്. കിളിമാനൂർ പൊയ്യക്കട സ്വദേശി വലിയവിള വീട്ടിൽ കുഞ്ഞല എന്ന ചന്ദ്രനെയാണ് ശിക്ഷിച്ചത്. ഇയാളെ കൊവിഡ് പരിശോധനകൾക്ക് വിധേയമാക്കിയ ശേഷം ജയിലിൽ അയക്കും. 2009 ഡിസംബർ 25ന് ഉച്ചയ്ക്ക് 2.30നാണ് ചന്ദ്രൻ വീട്ടിനുള്ളിൽ വെച്ച് ഭാര്യയെ കമ്പി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.