തിരുവനന്തപുരം: കുടിവെള്ളം മുടങ്ങിയതിനെത്തുടർന്ന് വെങ്ങാനൂര്‍ മിനി സിവില്‍ സ്റ്റേഷനിൽ തോക്കുമായി യുവാവിന്‍റെ പ്രതിഷേധം. അമരവിള സ്വദേശി മുരുകൻ തോക്കുമായെത്തി പ്രതിഷേധിച്ചത്. ജീവനക്കാരെയും ജനപ്രതിനിധികളെയും ഓഫീസിനുള്ളിലാക്കിയ ശേഷം ഇയാൾ കൊണ്ടുവന്ന പൂട്ട് ഉപയോഗിച്ച് ഗേറ്റ് പൂട്ടുകയായിരുന്നു.
മണിക്കൂറുകൾക്ക് ശേഷം പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. രാവിലെ 11 മണിയോടെയാണ് കനാല്‍ വെള്ളം തുറന്ന് വിടാന്‍ കഴിയാത്ത പഞ്ചായത്ത് അടച്ചു പൂട്ടുക എന്ന പ്ലക്കാഡുമായി യുവാവ് പ്രതിഷേധത്തിനെത്തിയത്. തോക്ക് ഇടയ്ക്കിടെ യുവാവ് ഉയര്‍ത്തിക്കാട്ടിയത് പരിഭ്രാന്തി പരത്തി. മണിക്കൂറോളം ജീവനക്കാരും ഓഫീസില്‍ എത്തിയവരും പരിഭ്രാന്തരായി.