തിരുവനന്തപുരം : കമലേശ്വരത്ത് നാൽപ്പത്തേഴുകാരൻ സുഹൃത്തിനെ വെട്ടിക്കൊന്നു (Thiruvananthapuram Murder: Man Arrested Who Killed his Friend). കമലേശ്വരം സ്വദേശി സുജിത്ത് കുമാർ (49) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുജിത്തിന്‍റെ സുഹൃത്ത് പൂന്തുറ സ്വദേശി ജയനെ (47) പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപിക്കുന്നതിനിടെ തർക്കം; തിരുവനന്തപുരത്ത് സുഹൃത്തിനെ വെട്ടിക്കൊന്നു, പ്രതി പിടിയിൽ - സുഹൃത്തിനെ വെട്ടിക്കൊന്നു
Murder Case Thiruvananthapuram: ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തർക്കം ഉണ്ടാകുകയും ഇത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. 49കാരനായ സുജിത്ത് കുമാറാണ് കൊല്ലപ്പെട്ടത്
Thiruvananthapuram Murder
Published : Jan 4, 2024, 1:21 PM IST
ഇന്നലെ (ജവുനരി 3) രാത്രിയാണ് സംഭവം. പ്രതിയായ ജയന്‍റെ ആര്യംകുഴിയിലെ ഒറ്റമുറി വീട്ടിലിരുന്ന് ഇരുവരും മദ്യപിച്ചിരുന്നു. തുടർന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം കുളിപ്പിച്ച് കിടത്തിയതിന് പിന്നാലെ പ്രതി തന്നെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.