കേരളം

kerala

ETV Bharat / state

11കാരനെ പീഡിപ്പിച്ച 48കാരന് 40 വര്‍ഷം കഠിന തടവ് - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത

ചിറയിൻകീഴ്, അക്കോട്ട് വിള, ചരുവിള പുത്തൻ വീട്ടിൽ മധു എന്ന ബാലനെതിരെയാണ് പതിനൊന്നുകാരനെ മൃഗീയമായി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ കോടതി ശിക്ഷ വിധിച്ചത്

court imprisoned  imposed fine  man who raped a boy  unnatural rape  balan  rape  posco  latest news in trivandrum  latest news today  പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി  പ്രതിക്ക് 40 വർഷം കഠിന തടവും  പുത്തൻ വീട്ടിൽ മധു എന്ന ബാലനെതിരെ  പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി  തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി  കുട്ടിയെ പ്രലോഭിപ്പിച്ച് പീഡനം  മദ്യവും മയക്കുമരുന്നും നല്‍കി  17 കാരിയെ പീഡിപ്പിച്ച് 18കാരന്‍  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
11കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; പ്രതിക്ക് 40 വർഷം കഠിന തടവും, 60,000 രൂപ പിഴയും വിധിച്ച് കോടതി

By

Published : Mar 16, 2023, 7:41 PM IST

തിരുവനന്തപുരം: പതിനൊന്നുകാരനെ മൃഗീയമായി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയ്‌ക്ക് 40 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും വിധിച്ച് കോടതി. ചിറയിൻകീഴ്, അക്കോട്ട് വിള, ചരുവിള പുത്തൻ വീട്ടിൽ മധു എന്ന ബാലനെതിരെയാണ് (48) കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്നും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്‌ജി ആജ് സുദർശൻ വിധിച്ചു.

കുട്ടിയെ പ്രലോഭിപ്പിച്ച് പീഡനം: നിഷ്കളങ്കനായ കുട്ടിയെ ഹീനമായ പീഡനത്തിന് വിധേയമാക്കിയ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. 2020ൽ കുട്ടി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് കേസിനാസ്‌പദമായ സംഭവം. അണ്ടൂർകോണം സ്‌കൂളിനടുത്തുള്ള ഒരു റബ്ബർ തോട്ടത്തിൽ കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ട് പോയി രണ്ട് തവണ പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്.

കുട്ടിക്ക് ഭക്ഷണവും മിഠായിയും വാങ്ങി നൽകി പ്രലോഭിപ്പിച്ചാണ് പീഡിപ്പിച്ചത്. പ്രതി ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി വീട്ടുകാരോട് പീഡന വിവരം പറഞ്ഞില്ല. കുട്ടിയുടെ സ്വകാര്യ ഭാഗം മുറിഞ്ഞ് വേദന സഹിക്കാനാവാതെ കരഞ്ഞ് തുടങ്ങിയപ്പോഴാണ് അമ്മ ശ്രദ്ധിച്ചത്.

കുട്ടിയെ പല മുതിർന്നവരും വന്ന് വിളിച്ച് കൊണ്ട് പോകുന്നതും വീട്ടുകാർക്ക് സംശയമുണ്ടാക്കി. തുടർന്ന് കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്ത് വരുന്നത്. തുടർന്ന് ചിറയിൻകീഴ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

മദ്യവും മയക്കുമരുന്നും നല്‍കി: കുട്ടി മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യ മൊഴിയിൽ മദ്യവും മയക്കു മരുന്നും ഭക്ഷണവും നൽക്കി പലരും പീഡിപ്പിച്ചതായി വെളിപ്പെടുത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ അഞ്ച് കേസുകൾ കൂടി പൊലീസ് രജിസ്‌റ്റര്‍ ചെയ്‌ത് പ്രതികളെ അറസ്‌റ്റ് ചെയ്‌തു. കുട്ടി അമിതമായി ഭക്ഷണം കഴിക്കുന്നത് മുതലാക്കിയാണ് പ്രതികൾ കുട്ടിയെ പ്രലോഭിപ്പിച്ചത്.

മറ്റ് കേസുകളും വിചാരണയിലാണ്. സംഭവത്തിന് ശേഷം കുട്ടിയും കുടുംബവും താമസം മാറിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി. പ്രോസിക്യൂഷൻ പതിനാറ് സാക്ഷികളെയും പത്തൊമ്പത് രേഖകളും ഹാജരാക്കി. പിഴ തുക കുട്ടിക്ക് നൽക്കണം. ചിറയിൻകീഴ് പൊലീസ് ഇൻസ്പെക്‌ടർ ജി.ബി മുകേഷിനായിരുന്നു കേസിന്‍റെ അന്വേഷണ ചുമതല.

17 കാരിയെ പീഡിപ്പിച്ച് 18കാരന്‍: ഇന്‍സ്‌റ്റഗ്രാമിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്‌ദാനം നല്‍കിയ ശേഷം 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 18കാരന്‍ കഴിഞ്ഞ ദിവസം പൊലീസിന്‍റെ പിടിയിലായിരുന്നു. മലപ്പുറം സ്വദേശിയായ വോങ്ങാപ്പരമ്പില്‍ അഭിനന്ദായിരുന്നു പൊലീസിന്‍റെ പിടിയിലാത്. പ്രതി പെണ്‍കുട്ടിയെ വീട്ടിലും സ്‌കൂളിലും എത്തി കാണുകയും രണ്ടു തവണ സ്‌കൂളില്‍ നിന്നും വിളിച്ചിറക്കി ആലപ്പുഴ ബീച്ചില്‍ എത്തിച്ച് ലൈംഗിക അതിക്രമം നടത്തിയെന്നും പരാതിയില്‍ പറയുന്നു.

പൊലീസിന്‍റെ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. മലപ്പുറത്ത് നിന്നും പത്തനംതിട്ടയില്‍ എത്തിയിരുന്നത് പെണ്‍കുട്ടിയെ കാണാന്‍ വേണ്ടി മാത്രമായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ജില്ല ആശുപത്രിയില്‍ വൈദ്യ പരിശോധനയ്‌ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

ABOUT THE AUTHOR

...view details