ചന്തയിൽ ആൾക്കൂട്ട ആക്രമണത്തിൽ യുവാവിന് പരിക്ക് - തിരുവനന്തപുരം
നെയ്യാറ്റിൻകര ചന്തയിൽ ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്
ചന്തയിൽ ആൾക്കൂട്ട ആക്രമണത്തിൽ യുവാവിന് പരിക്ക്
തിരുവനന്തപുരം: നെയ്യാറ്റിൻകര ചന്തയിലുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. കൂട്ടപ്പന സ്വദേശി സജീവ് (42)നാണ് പരിക്കേറ്റത്. ടിബി ജംഗ്ഷനിലെ ചന്തയിൽ ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. ചന്തയിലെ കമ്മീഷൻ കടയിലെ ജീവനക്കാരനായ സജീവ് ചന്തയിലേക്ക് മീൻ കൊണ്ടുവന്ന വാഹനം അമിതവേഗത്തിൽ കയറ്റിയത് ചോദ്യം ചെയ്തതാണ് മർദനത്തിന് കാരണം. ഗുരുതരമായി പരിക്കേറ്റ സജീവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു.