തിരുവനന്തപുരം:മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിൽ ഉണ്ടായ സംഘര്‍ഷത്തില്‍ തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു. കരമന സ്വദേശി ശ്യാം ആണ് മരിച്ചത്. ബാലരാമപുരം കട്ടച്ചൽകുഴിയിൽ ഇന്നലെ രാത്രിയാണ് സംഭവം.
മദ്യലഹരിയിൽ യുവാക്കൾ തമ്മിൽ സംഘര്‍ഷം; ഒരാള്‍ മരിച്ചു - കൊലപാതകം
കരമന സ്വദേശി ശ്യാം ആണ് മരിച്ചത്. ഒളിവിൽ പോയ മുക്കോല സ്വദേശി സതിക്കുവേണ്ടി ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു
മദ്യലഹരിയിൽ യുവാക്കൾ തമ്മിൽ വാക്കേറ്റവും അടിപിടിയും, ഒരാൾ മരിച്ചു
കൊലപാതകത്തെത്തുടർന്ന് ബന്ധപ്പെട്ട് ഒളിവിൽ പോയ മുക്കോല സ്വദേശി സതിക്കുവേണ്ടി ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. ഓട്ടോറിക്ഷ തൊഴിലാളികളായ ഇവർ കട്ടച്ചല്‍കുഴിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. മദ്യലഹരിയിൽ ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ.
Last Updated : May 31, 2020, 1:47 PM IST